വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന നടന്ന സംഭവം എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. മാറുന്ന കാലം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് അങ്കിത് മേനോന്. അനുമിത നടേശനും കപില്‍ കപിലനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബിജു മേനോന്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
നടന്ന സംഭവത്തിലെ ടൈറ്റില്‍ ഗാനം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അടക്കത്തി പറഞ്ഞൊരുക്കണ് ഗാനം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്.സംഗീതം അങ്കിത് മേനോന്. ജാസി ഗിഫ്റ്റും ബിന്ദു അനിരുദ്ധനും ചേര്‍ന്നാണ് പാടിയതത്.
ജോണി ആന്റണി, സുധി കോപ്പ, ലിജോ മോള്, ശ്രുതി രാമചന്ദ്രന്, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മറഡോണ എന്ന ടൊവിനോ ചിത്രത്തിന് ശേഷം വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന നടന്ന സംഭവം നിര്‍മ്മിക്കുന്നത് മെക്സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ്. കലി, ജിന്ന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ രാജേഷ് ഗോപിനാഥനാണ് നടന്ന സംഭവം എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം മനേഷ് മാധവന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മാനുവല്‍ ക്രൂസ് ഡാര്വിന്, സംഗീതം അങ്കിത് മേനോന്.
നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്ന ഷെറിന്, ജെസ് സുജന്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. എഡിറ്റര്‍ സൈജു ശ്രീധരന്, ടോബി ജോണ്‍, എക്സികുട്ടീവ് പ്രൊഡ്യൂസര്‍- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സുനില്‍ ജോസ്, കലാസംവിധാനം- ഇന്ദുലാല്‍ കാവീട്, സൗഡ് സിസൈനര്‍- ശ്രീജിത്ത് ശ്രീനിവാസന്, മിക്സിംഗ്- വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാര്‍, സ്റ്റില്‍- രാഹുല്‍ എം സത്യന്, കളറിസ്റ്റ്- രമേഷ് അയ്യര്‍, വിസ്ത ഒബ്സ്ക്യൂറ, പിആര്‍ഒ- മഞ്ജു ഗോപിനാഥ്.