‘ബാബുചേട്ടൻ പോകുന്നതിൽ വിഷമമുണ്ട്, പക്ഷെ അദ്ദേഹത്തിന് ലീവ് വേണമെങ്കിൽ അദ്ദേഹം എടുക്കട്ടെ’ : രചന നാരായണൻകുട്ടി

0
160

ലയാള സിനിമാ താരസംഘടന അമ്മയുടെ മുപ്പതാമത് വാർഷിക പൊതുയോ​ഗം കഴിഞ്ഞ ദിവസം കൊച്ചി ​ഗോകുലം കൺവെൻഷൻ സെ​ന്ററിൽ വെച്ച് നടന്നിരുന്നു. യോ​ഗത്തിനൊപ്പം തന്നെ സംഘടനയുടെ പുതിയ ഭാരവാഹികളെയും തെരഞ്ഞടുത്തുകഴിഞ്ഞു. പുതിയ ഭരണസമിതിയെ വളരെ പ്രതീക്ഷയോടെയാണ് എല്ലാ താരങ്ങളും നോക്കിക്കാണുന്നത്. അതേസമയം 25 വർഷത്തോളം അമ്മയുടെ ജനറൽ സെക്രട്ട്രറി സ്ഥാനത്ത് വളരെ സജീവമായി പ്രവർത്തിച്ച ഇടവേള ബാബു ആ സ്ഥാനത്തുനിന്നും മാറിയിരുന്നു. അതി​ന്റെ സങ്കടം മിക്ക താരങ്ങളും പങ്കുവെച്ചു. അദ്ദേഹം ആ സ്ഥാനത്തുനിന്നും പോയാൽ അത് വലിയ ഒരു വിടവ് തന്നെയായിരിക്കുമെന്നും എല്ലാത്തി​ന്റെയും അവസാന ഉത്തരം
അ​ദ്ദേഹത്തി​ന്റേതാണെന്നും നടി രചന നാരായണൻകുട്ടി പറഞ്ഞു. കൂടാതെ അദ്ദേഹത്തിന് ആ സ്ഥാനത്തുനിന്നും ഒരു ലീവ് വേണമെങ്കിൽ അത് അദ്ദേഹം എടുക്കട്ടെയെന്നാണ് തീരുമാനമെന്നും താരം പറഞ്ഞു. മൂവി വേൾ‍ഡ് മീഡിയയോടായിരുന്നു പ്രതികരണം.

രചന നാരായണൻകുട്ടിയുടെ വാക്കുകൾ…

‘അമ്മയുടെ ഭാരവാഹികളെ സംബന്ധിച്ചിടത്തോളവും, അം​ഗങ്ങളെ സംബന്ധിച്ചിടത്തോളവും അതൊരു വലിയ സ്പേസ് തന്നെയായിരിക്കും. കാരണം, ബാബുവേട്ടനാണ് എല്ലാത്തിനും നമ്മുടെ അവസാനത്തെ ഉത്തരം എന്ന രീതിയിൽ വരാനുണ്ടായിരുന്നത്. അതിൽ നമ്മുക്ക് എല്ലാവർക്കും വിഷമമുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന് അതിൽ നിന്നും ഒരു ലീവ് വേണം എന്നുണ്ടെങ്കിൽ അ​ദ്ദേഹമത് എടുക്കട്ടെ എന്നാണ് ഞങ്ങലുടെയും തീരുമാനം. ‘

രചന നാരായണൻകുട്ടിയുടെ പുതിയ ലുക്ക് അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വെെറലായിരുന്നു. തിരുപ്പതിയിലെ വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ച വിശേഷം ആണ് രചന നാരായണൻകുട്ടി പങ്കുവച്ച ഫോട്ടോ തന്നെയായിരുന്നു വെെറലായത്. താരം തല മുണ്ഡനം ചെയ്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. തലയില്‍ ചന്ദനം പൂശി നെറ്റിയില്‍ കുറിയണിഞ്ഞ രചനയെ ഫോട്ടോയിൽ കാണാം. ‘ഗോവിന്ദാ…ഗോവിന്ദാ…എന്നെ സമര്‍പ്പിക്കുന്നു. അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു. ഭഗവാന്റെ സന്നിധിയില്‍’ എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം താരം പങ്കുവെച്ച കുറിപ്പ്.

2001ൽ തീർത്ഥാടനം എന്ന സിനിമയിലൂടെ ആണ് രചന നാരായണൻകുട്ടി സിനിമയിൽ എത്തുന്നത്. ഇതിൽ നായികയുടെ സുഹൃത്തായാണ് താരം അഭിനയിച്ചത്. പഠനത്തിന് ശേഷം താരം ആർജെയായും പ്രവർത്തിച്ചിരുന്നു. അവിടെ നിന്നുമാണ് പിന്നീട് മറിമായത്തിൽ എത്തുന്നത്. കുറച്ച് പരസ്യങ്ങളിൽ അഭിനയിച്ചിട്ടുള്ള രചന പിന്നീട് റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിരുന്നു. നിരവധി സിനിമകൾക്ക് പുറമെ ഐസിയു , അവളുടെ കണ്ണിലൂടെ , വിപരീതം,വഴുതന, മൂന്നാമിടം തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും രചന നാരായണൻകുട്ടി അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here