മലയാള താരസംഘടനയുടം മുപ്പതാമത് വാർഷിക പൊതുയോഗം കഴിഞ്ഞ ദിവസം കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽവെച്ച് നടന്നു. എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാന ഞായറാഴ്ച്ച നടക്കുന്ന ഈ കൂടിച്ചേരലിനായി താരങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. അതിലെ ഏറ്റവും വിലപ്പെട്ട മനോഹരമായ നിമിഷങ്ങൾ പകർത്താനുള്ള അവസരം ലഭിച്ചത് ഓൺലെെൻ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മൂവി വേൾഡ് മീഡിയയ്ക്കാണ്. അമ്മയുടെ 29-ാമത് വാർഷിക പൊതുയോഗവും പകർത്തിയത് മൂവി വേൾഡ് മീഡിയതന്നെയാണ്. രണ്ടാം തവണയും അമ്മ സംഘടനയ്ക്കൊപ്പം കെെകോർക്കുന്ന മൂവി വേൾഡ് മീഡിയയ്ക്ക് അമ്മ സംഘടന സ്നേദരവിന്റെ പുരസ്കാരവും നൽകി. മൂവീ വേള്‍ഡ് മീഡിയയുടെ ചീഫ് എഡിറ്റർ ഹെെദർ അലിയും, എംഡി ഇൻഷാദ് നസീമുമാണ് മോഹൻലാലിൽനിന്നും ആദരവ് ഏറ്റുവാങ്ങിയത്.
29-ാമത് വാർഷിക പൊതുയോഗത്തിന്റെ വിവരങ്ങളും വിശേഷങ്ങളും വളരെ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചതിന്റെ ഭാഗമായിത്തന്നെയാണ് രണ്ടാതവണയും അമ്മയ്ക്കൊപ്പം കെെകോർക്കാനുള്ള അവസരം മൂവി വേൾഡ് മീഡിയയ്ക്ക് ലഭിച്ചത്. സിനിമ ലോകത്തെ പുത്തന്‍ വാര്‍ത്തകളും വിശേഷങ്ങളുമായി ആരംഭിച്ച മൂവി വേള്‍ഡ് മീഡിയ ഇന്ന് മൂന്ന് ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്സുമായി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. വെറും അഞ്ച് മാസത്തിനുള്ളിലായിരുന്നു മുവി വേൾഡ് ഒരു ലക്ഷം സബ്‌സക്രൈബേഴ്‌സിനെ നേടിയെടുത്തിരുന്നത്. ചലച്ചിത്ര, വിനോദവാർത്താരംഗത്തുള്ള നിരവധി വാർത്തകളും വെളിപ്പെടുത്തലുകളും എക്സ്ക്ലൂസിവുകളായി പുറത്തുവിടാൻ മൂവി വേൾഡ് മീഡിയയ്ക്കു സാധിച്ചിട്ടുണ്ട്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂവീ വേള്‍ഡ് വിഷ്വല്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹോദര സ്ഥാപനമാണ് മൂവീ വേള്‍ഡ് മീഡിയ.
ഇരുപത് വര്‍ഷം മുമ്പ് ആലുവ സ്വദേശിയായ ഇന്‍ഷാദ് നാസിം ആരംഭിച്ച എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപനമാണ് മൂവീ വേള്‍ഡ് വിഷ്വല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. മൂവീ വേള്‍ഡ് മീഡിയയുടെ സാരഥിയായി പ്രവര്‍ത്തിക്കുന്നത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഹൈദര്‍ അലിയാണ്. ഇന്ത്യവിഷനില്‍ തുടക്കം കുറിച്ച്, സൂര്യടിവിയിലും, റിപ്പോര്‍ട്ടറിലും ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായാണ് ഹൈദര്‍ അലി മൂവീ വേള്‍ഡ് മീഡിയയുടെ ചീഫ് എഡിറ്ററായി ചുമതലയേൽക്കുന്നത്. ഇന്‍ഷാദും ഹൈദര്‍ അലിയും കൈകോര്‍ത്തപ്പോള്‍ വിനോദ വാര്‍ത്ത ലോകത്ത് വലിയൊരു തരംഗം സൃഷ്ടിക്കാന്‍ സാധിച്ചു. സിനിമ ലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളും അഭിമുഖങ്ങളുമാണ് മൂവീ വേള്‍ഡ് മീഡിയ വഴി ജനങ്ങളിലെത്തിക്കുന്നത്.