‘ഇത് പരാതിയല്ല, വളരെ ​ഗൗരവപരമായി പരിഹരിക്കേണ്ട ഒരു സാങ്കേതിക പ്രശ്നമാണ്’ : രമേഷ് പിശാരടി

0
179

മ്മ താരസംഘടനയുടെ പുതിയ ഭരണ സമിതി നിലവിൽ വന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളും വിവാദങ്ങളും നിലനിന്നിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അം​ഗങ്ങളെ തെരഞ്ഞെടുത്തപ്പോൾ സ്ത്രീകൾക്ക് സംവരണം നൽകുന്നതി​ന്റെ ഭാ​ഗമായി രമേഷ് പിശാരടി മാറിനിന്നിരുന്നു. ഭരണസമിതിയിൽ കുറഞ്ഞത് നാല് സ്ത്രീകളെങ്കിലും വേണം എന്ന സംഘടനയുടെ ബെെലോ പ്രകാരമാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച സമയത്ത് അത് ചെറിയ ആശങ്കയിലേക്കും നയിച്ചിരുന്നു. അത് ചൂണ്ടിക്കാട്ടിക്കൊണ്ട് ബെെലോ ഭേദ​ഗതിക്കായി രമേഷ് പിശാരടി നൽകിയ കത്തിന് മറുപടിയായി പ്രസിഡ​ന്റ് മോഹൻലാലും, ജനറൽ സെക്രട്ട്രറി സിദ്ദീഖും വിളിക്കുകയും, അടുത്ത ജനറൽ ബോഡിയിൽ കൃത്യമായ തീരുമാനങ്ങൾ കെെക്കൊള്ളുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ടെന്ന് രമേഷ് പിശാരടി പറഞ്ഞു. മൂവി വേൾഡ് മീഡിയയോടായിരുന്നു പ്രതികരണം.

രമേഷ് പിശാരടിയുടെ വാക്കുകൾ…

”സംഘടനയുടെ ബെെലോയുടെ ഭേദ​ഗതിക്കായി ഞാൻ ആവിശ്യപ്പെട്ടിട്ടുണ്ട്. എന്നെ ലാലേട്ടൻ വിളിച്ചിരുന്നു. സിദ്ദീഖ വിളിച്ചിരുന്നു. ബെെലോ ഭേ​ദ​ഗതിക്ക് ജനറൽ ബോഢി വേണമല്ലോ, അടുത്ത ജനറൽ ബോഡിയിൽ അത് നടപ്പിലാക്കാൻ വേണ്ട കൃത്യമായ നടപടികൾ സ്വീകരിക്കാമെന്ന് ലാലേട്ടനും സിദ്ദീഖയും പറയുകയും ചെയ്തു. വോട്ടുപ്രകാരം ഞാൻ വിജയിച്ചതാണെന്ന ഒരു പ്രസ്താവന അവരുടെ ഭാ​ഗത്തുനിന്നും ആളുകൾ കേട്ടിട്ടില്ല, അതിനുകാരണം ഇതുവരെ ഒരു പത്രസമ്മേളനം വിളിക്കാത്തതുകൊണ്ടാണ്.അതുകൊണ്ട് നമ്മുക്കങ്ങനെ പറയാൻ പറ്റില്ല, കൂടാതെ മറ്റുള്ളവർ പരാജയപ്പെട്ടതാണെന്നും അവർ പറഞ്ഞിട്ടില്ല. പൊതുബോധ്യത്തിൽ എപ്പോഴും ജയിച്ചവരെക്കൂടാതെയുള്ള ബാക്കിയുള്ളവരെല്ലാം പരാജയപ്പെട്ടവർ ആണെന്നല്ലെ മനസിലാവുള്ളു. ആരെയും പറഞ്ഞിട്ട് കാര്യമില്ല, കാരണം ഈ ബോോലോയെക്കുറിച്ചൊന്നും എല്ലാവർക്കും അറിയില്ല. ഇത്രപേർ ജയിച്ചു, ബാക്കിയുള്ളവർതോറ്റു എന്നേ സാമാന്യബോധത്തിൽ എല്ലാവരും വിചാരിക്കുകയുള്ളു. എ​ന്റേത് വേറിട്ടൊരു കേസാണെന്ന് ഞാൻ പറഞ്ഞെന്നേയുള്ളു.

ഞാൻ ഈ പ്രശ്നം ഒരു പരാതിയായി പരി​ഗണിക്കേണ്ടതില്ല എന്നുപറഞ്ഞിരുന്നു. വളരെ ​ഗൗരവപരമായി പരിഹരിക്കേണ്ട ഒരു സാങ്കേതിക പ്രശ്നമായിട്ടാണ് കത്തെഴുതിയത്. പരാതിയോ പരിഭവമോ ഇല്ല, അങ്ങനെ എവിടെയും പറയാറുമില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഇനിയൊരാളെ പുറത്തുനിന്നും എടുക്കണം. ആർക്കുവേണമെങ്കിലും സ്ഥാനാർത്ഥിയായിട്ട നിൽക്കാമല്ലൊ, അപ്പോൾ താൽപര്യമില്ലാത്തതുകൊണ്ടാണല്ലൊ ആളെ കിട്ടാതിരുന്നത്, കാരണം ഇതിന് കുറച്ച് അധ്യാനം ഉണ്ട്. അമ്മയിലെ അം​ഗങ്ങൾക്ക് ജോലിയുണ്ടിതിൽ. സ്ഥാനാർത്ഥികൾ അതിന് താൽപര്യം പ്രകടിപ്പിച്ച് വന്നവരാണ്. അവർക്ക് വോട്ട് കുറഞ്ഞാലും അവരുടെ താൽപര്യം അവിടെത്തന്നെയുണ്ട്. അത് മാറ്റിനിർത്തി, മറ്റൊരാളെ നിർബന്ധിച്ച് ഇതിൽ കൊണ്ടുവരുന്നതിനേക്കാൾ താൽപര്യം ഉള്ളയാളെ ഉൾപ്പെടുത്തുന്നതല്ലെ നല്ലത്. ”

LEAVE A REPLY

Please enter your comment!
Please enter your name here