വിടവാങ്ങൽ പ്രസംഗം കേട്ടപ്പോൾ ആത്മാർത്ഥതയുള്ള കണ്ണുകൾ നിറഞ്ഞു ഒഴുകി; പടിയിറങ്ങുന്ന ഇടവേളബാബുവിന്‌ ഒരു കത്തെഴുതി സീമ ജി നായർ;

0
84

ന്റെ ജീവിതത്തിന്റെ നീണ്ട 25 വർഷങ്ങൾ ഒരു സംഘടനയുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി ചിലവഴിച്ച ‘അമ്മ എന്ന താരസംഘടനയുടെ ജനറൽ സെക്രട്ട്രറി ആയിരുന്നു ഇടവേള ബാബു . ഈസ്ഥാനത്ത് വളരെ സജീവമായി പ്രവർത്തിച്ച ഇടവേള ബാബു സ്ഥാനം ഒഴിയുന്നു എന്നത് പലർക്കും ഞെട്ടലുളവാക്കുന്നതു വേദനാജനകമായതും ആയിരുന്നു . മിക്ക താരങ്ങളും ഈ വിഷമം മൂവി വേൾഡ് മീഡിയയോട് പങ്ക് വച്ചിരുന്നു . എന്നാൽ ചിലർക്ക് ഇടവേള ബാബു, സംഘടനയുടെ മികച്ച ഭാരവാഹി എന്നതിനുമപ്പുറം ഉള്ള വ്യക്തി ബന്ധം ആണ്. അത്തരത്തിൽ വളരെ വിഷമത്തോടെ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുകയാണ് സീമ ജി നായർ . ഇടവേള ബാബുവിന് ഒരു കത്തെഴുതുകയാണ് എന്ന ആമുഖത്തോടാണ് കുറിപ്പ് തുടങ്ങുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ :

“ഇന്ന് ഇടവേള ബാബുവിന് ഒരു കത്തെഴുതണമെന്നു തോന്നി ..എത്രയും സ്നേഹം നിറഞ്ഞ ബാബു ..ഒരു സംഘടനക്ക് വേണ്ടി തന്റെജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 25 വയസ്സാണ് നിങ്ങൾ മാറ്റി വെച്ചത് ..അത് ഒന്നോ ,രണ്ടോ ,വർഷം അല്ല നീണ്ട 25 വർഷം ..ശരിക്കും നിങ്ങൾ നിങ്ങൾക്ക് വേണ്ടിയല്ല ഈ കാലയളവ് ജീവിച്ചിരുന്നത് ..അത് നിങ്ങൾ,നിങ്ങളുടെ കുടുംബമായി കണ്ട ഒരു പ്രസ്ഥാനത്തിന് വേണ്ടി ..ഇതിനിടയിൽ സ്വന്തം ജീവിതവും മറന്നു ..ഈ കാലയളവിൽ നിങ്ങൾക്ക്‌ ,നിങ്ങളുടെ പ്രിയപ്പെട്ടവർ തന്നത് പൂച്ചെണ്ടുകൾ മാത്രം ആയിരുന്നില്ല ..കല്ലുകളും ,മുള്ളുകളും നിറഞ്ഞ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ ബാബുവിന്റ മനസ്സിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഈ സംഘടനയെ കാലിടറാതെ ഇവിടം വരെ എത്തിച്ചത്.

മറ്റുള്ളവരുടെ വിയർപ്പിന്റെ വിലയെ ഒട്ടും കുറച്ചു കാണുന്നില്ല . പല ഇടപെടലുകൾ മൂലം തകർന്നുപോകാവുന്ന ഒരു സംഘടനയായി പോലും ‘അമ്മ ‘മാറിയിരുന്നു ..പുറത്തു നിന്ന് കഥ പറയുന്നവർക്കും ,കഥകൾ മെനയുന്നവർക്കും ,കാറി തുപ്പുന്നവർക്കും,യഥാർത്ഥ വസ്തുത അറിയില്ലല്ലോ,ഇന്നലെ നിങ്ങൾ സ്ഥാനം ഒഴിയുമ്പോൾ ,നിങ്ങളുടെ വിടവാങ്ങൽ പ്രസംഗം നടക്കുമ്പോൾ ,ഇത്തിരിയെങ്കിലും ആത്മാർത്ഥയുള്ളവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ,ഏതു പാതിരാത്രി ഒരാവശ്യത്തിന് വിളിക്കുമ്പോൾ വലുതെന്നോ ,ചെറുതെന്നോ,തരം തിരിവില്ലാതെ അവരുടെ കാര്യങ്ങൾക്കു വേണ്ടി ഓടുകയും ,അതിനൊരു തീരുമാനം എടുക്കുകയും ചെയ്തിരുന്നു ..ഞാനും ചെറിയ രീതിയിൽ സോഷ്യൽ വർക്ക് ചെയ്യുന്നവൾ ആയതുകൊണ്ട് ,ഇതിന്റെ എല്ലാ വൈഷ്യമിങ്ങളും എനിക്കറിയാം ..എഴുതാൻ ഒരുപാടുണ്ട് ..ഈ ചെറിയ കത്തിൽ എഴുതി തീരില്ല ഒന്നും ..ഇത്രയും നാൾ അമ്മക്ക് വേണ്ടി ജീവിച്ച ബാബുവിന് ,സ്വന്തം അമ്മയോടുള്ള സ്നേഹം എന്തായിരുന്നുവെന്ന് ഞങ്ങൾക്കറിയാം ,അതിലും കൂടുതൽ സ്നേഹവും ,ബഹുമാനവും അമ്മ,എന്ന സംഘടനക്കും ,അതിലെ മക്കൾക്കും നിങ്ങൾ കൊടുത്തിട്ടുണ്ട്,ഇടവേളകളില്ലാതെ ഓടിയ നിങ്ങൾ ,ഇപ്പോൾ ഇത്തിരി ഇടവേള എടുക്കുന്നു എന്നെ ഞങ്ങൾക്ക് തോന്നിയിട്ടുള്ളൂ ..അതങ്ങനെ ആവട്ടെ എന്ന് വിശ്വസിക്കുന്നു ..സ്വന്തം ആരോഗ്യം നോക്കണം ,കുറെ മരുന്നുകളുമായാണല്ലോ നടപ്പ്..അതൊക്കെ ആരറിയാണല്ലേ..ഒരുപാട് സ്നേഹത്തോടെ ,ഒത്തിരി ഇഷ്ടത്തോടെ നിർത്തുന്നു”

LEAVE A REPLY

Please enter your comment!
Please enter your name here