വരാനിരിക്കുന്ന ചിത്രങ്ങളെ പറ്റി വിനയ് ഫോർട്ട് ; ഫഹദ് ഫാസിലിന്റെ കൂടെയുള്ള ചിത്രം ഉടൻ

0
61

രാനിരിക്കുന്ന പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഉള്ള അപ്ഡേഷന്സ് മൂവി വേൾഡ് മീഡിയയോട് പങ്ക് വച്ച് താരം വിനയ് ഫോർട്ട്. ഏറ്റവും അടുത്തതായി റീലീസ് ചെയ്യാൻ പോകുന്ന സിനിമ “സംശയം” എന്ന മൂവി ആണ് എന്ന് താരം വ്യക്തമാക്കി. വളരെ രസകരമായ സിനിമ ആണ് സംശയം എന്നും താരം പറഞ്ഞു . ആർക്കറിയാം എന്ന ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളായ രാജേഷ് രവിയും സനു എന്ന കഥാകൃത്തും കൂടെ ചേർന്ന് എഴുതി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രമാണ് സംശയം . ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ വിനയ് ഫോർട്ടും ലിജോ മോളും ആണ് പ്രധാന വേഷത്തിൽ എത്തുന്നത് . ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യും എന്നാണ് വിനയ് ഫോർട്ട് മൂവി വേൾഡ് മീഡിയയോട് പറഞ്ഞത് . കൂടാതെ ഫഹദ് ഫാസിലിന്റെ കൂടെ ഒന്നിക്കുന്ന ഓടും കുതിര ചാടും കൃതിര എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതായും വിനയ് കൂട്ടിച്ചേർത്തു . കൊച്ചിയിൽ വച്ച നടന്ന ‘അമ്മ എന്ന താരസംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് വിനയ് ഇക്കാര്യം പറഞ്ഞത് .

കല്യാണി പ്രിയദർശനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര . ചിത്രത്തിൽ ഇവർക്കൊപ്പം നല്ളൊരു കഥാപാത്രം ആണ് വിനയ്‌ഫോർട്ടും ചെയ്യുന്നത് . സംവിധായകനും , രചയിതാവും , അഭിനേതാവും ആയ അൽത്താഫ് സലിം ആണ് ചിത്രം രചന നടത്തി സംവിധാനം ചെയ്യുന്നത് . ചിത്രീകരണം ഉടനെ പൂർത്തിയാക്കും എന്നതാണ് സൂചനകൾ ലഭിക്കുന്നത് .

‘അമ്മ എന്ന താരസംഘടനയുടെ മുപ്പതാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പുമാണ് കൊച്ചിയിൽ വച്ച് നടന്നത് .മൂന്നു വർഷത്തിലൊരിക്കൽ മാത്രം തിരഞ്ഞെടുക്കുന്ന ഭരണസമിതിയിലേക്ക് 2024 -27 വർഷത്തേക്കുള്ള അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്‌ . പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ്,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ഈ പടിയിറക്കം വ്യക്തിപരമായി പലർക്കും മാനസിക വിഷമം ഉണ്ടാക്കി എന്നും താരങ്ങൾ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here