രക്തം കൊണ്ടെഴുതിയ അസ്ത്ര ചിഹ്നം; നിഗൂഢതകളൊളിപ്പിച്ച് ‘അസ്ത്ര’ ട്രെയ്‌ലർ പുറത്തുവിട്ടു

മിത് ചക്കാലക്കൽ നായകനാകുന്ന മലയാള ചിത്രം ‘അസ്ത്ര’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വയനാടൻ വനത്തിനുള്ളിലെ മാവോയിസ്റ് ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും കഥ പറയുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. വനത്തിനുള്ളിലെ നിഗൂഢത നിറഞ്ഞ പശ്ചാത്തലത്തിലൂടെയാണ് ‘അസ്ത്ര’യുടെ ട്രെയ്‌ലർ ആരംഭിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പശ്‌ചാത്തല സംഗീതം ട്രെയ്‌ലറിനെ ഭംഗിയാക്കുന്നുണ്ട്.

 

ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങളുടെ ഒഫീഷ്യൽ പേജുകളിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കുമാർ കല്ലാട്ട് , പ്രീനന്ദ് കല്ലാട്ട് എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. ആസാദ് അലവിൽ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

വയനാട് നിഗൂഢവനകളുടെ പശ്ചാത്തലത്തിൽ പൂർണ്ണമായും ക്രൈം ത്രില്ലർ ആയിട്ടാണ് ചിത്രത്തിന്റെ അവതരണം . കൊലപാതകങ്ങളുടെ കഥയാണ് ചിത്രം ചർച്ചചെയ്യുന്നത്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലെ ചുവരിൽ രക്തം കൊണ്ട് എഴുതിയ അസ്ത്ര ചിഹ്നം പ്രേക്ഷകരെ ചിത്രം കാണാൻ പ്രേരിപ്പിക്കുന്നുണ്ട്.
അമിത് ചക്കാലക്കൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുഹാസിനി കുമാരനാണ് നായികയായി എത്തുന്നത്. പോലീസ് വേഷത്തിലാണ് അമിത് ചക്കാലക്കൽ ചിത്രത്തിലെത്തുന്നത്.

ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ നിർമ്മിച്ച അജിത് വി തോമസ് സംവിധാനം ചെയ്ത ‘സന്തോഷം’ ആണ് അജിത് ചക്കാലക്കലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കലാഭവൻ ഷാജോൺ , അനു സിത്താര തുടങ്ങിയവർ അണിനിരന്ന ചിത്രത്തിൽ അജിത് ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു .

കലാഭവൻ ഷാജോൺ , സുധീർ കരമന , ശ്രീകാന്ത് മുരളി,അബു സലിം,സെന്തിൽ കൃഷ്ണ, മേഘനാഥൻ ,ജയകൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, രേണു സൗന്ദർ , പരസ്പരം പ്രദീപ്, ജിജു രാജ്, സന്ധ്യാ മനോജ്, സനൽ കല്ലാട്ട് എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനു കെ മോഹൻ, ജിജു രാജ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരിനാരായൻ , ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ ആണ് ഈണം പകർന്നിരിക്കുന്നത്. മാണി പെരുമാൾ ഛായാഗ്രഹണം നിർവഹിക്കുന്നു.

അഖിലേഷ് മോഹൻ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ശ്യാംജിത് രവി കലസംവിധാനവും രഞ്ജിത്ത് അമ്പാടി മേയ്‌ക് അപും നിർവഹിക്കുന്നു.
കോസ്റ്റിയൂം ഡിസൈൻ അരുൺ മനോഹർ ആണ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രം അടുത്തുതന്നെ പ്രദർശനത്തിനെത്തും.