സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അനശ്വര. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. പലപ്പോഴും വിവാദങ്ങളിൽ നിറയുന്ന നടി കൂടെയാണ് അനശ്വര. ഫോട്ടോ ഷൂട്ടുകളിലെ വസ്ത്രാരാധരണത്തിന്റെ പേരിലാണ് നടി അധികവും വിവാദങ്ങളിൽപ്പെടാറുള്ളത്. ഇപ്പോഴിതാ അനശ്വരയുടെ സഹോദരി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ന് അനശ്വരയുടെ പിറന്നാൾ ആണെന്നാണ് സഹോദരി ഐശ്വര്യ പറയുന്നത്.
ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഐശ്വര്യ കുറിച്ചത് ഇങ്ങനെയാണ്, “എന്ത് എഴുതണമെന്നറിയില്ല… എനിക്ക് മാതൃത്വത്തിന്റെ തണൽ കിട്ടിയിട്ട് ഇന്നേക്ക് 21 വർഷം” എന്നാണ്. ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഒട്ടനവധി ആരാധകരാണ് ഐശ്വര്യയ്ക്ക് സോഷ്യൽ മീഡിയയിലുള്ളത്. പലപ്പോഴും ഓരോ വിവാദത്തിലും താനും തന്റെ കുടുടുമ്പവും വളരെ മോശം അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് അനശ്വര മുൻപ് പറഞ്ഞിരുന്നു.
View this post on Instagram
മെഗാ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളിൽ അഭിനയിക്കുന്ന തിരക്കിലാണ് ഇപ്പോൾ അനശ്വര രാജൻ. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്ന അബ്രഹാം ഓസ്ലറിലും മോഹന്‍ലാല്‍, ജീത്തു ജോസഫ് ചിത്രത്തിലും അനശ്വര രാജന്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളില്‍ അനശ്വര ആദ്യമാണ് അഭിനയിക്കുന്നത്. അബ്രഹാം ഓസ്ലറില്‍ മമ്മൂട്ടിയോടൊപ്പം കോമ്പീനേഷന്‍ സീനില്‍ അഭിനയിച്ചു വരികയാണ് അനശ്വര.
സുജ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായികയായി അഭിനയിച്ചു വരികയായിരുന്നു അനശ്വര. ചിത്രം ഷെഡ്യൂള്‍ ബ്രേക്കിലാണ്. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രത്തില്‍ അനശ്വര പ്രധാന വേഷം അവതരിപ്പിക്കുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.മഞ്ജു വാര്യരുടെ മകളായി ആതിര കൃഷ്ണന്‍ എന്ന കഥാപാത്രമായി ഉദാഹരണം സുജാതയിലൂടെ എത്തിയ അനശ്വര വന്‍ വിജയം നേടിയ തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയാണ് ശ്രദ്ധേയയാവുന്നത്.
രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. 2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമായത്. സൂപ്പര്‍ശരണ്യ, മൈക്ക്, പ്രണയ വിലാസം എന്നിവയാണ് മറ്റു പ്രധാന സിനിമകള്‍. അര്‍ജുന്‍ അശോകന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയവിലാസത്തിൽ അനശ്വരയുടെ പുതിയൊരു കഥാപാത്രമാണ് കാണാൻ കഴിയുന്നത്. അതോടൊപ്പം സൂപ്പർ ശരണ്യ ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു അനശ്വര്യ കാഴ്ച വെച്ചത്.