ബിഗ്‌ബോസ് മലയാളം സീസൺ ഫൈവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ സംവിധായകനാണ് അഖിൽ മാരാർ. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഖിൽ മാരാരിന് ഇന്ന് പിറന്നാൾ.
ഒട്ടനവധി ആളുകളാണ് താരത്തിന് ആശംസ അറിയിച്ചുകൊണ്ട് എത്തുന്നത്. ബിഗ്‌ബോസിലെത്തി വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അഖിൽ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിരുന്നത്. 2023 മാർച്ച് 26നാണ് പതിനെട്ട് മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ആരംഭിക്കുന്നത്.
ഒടുവിൽ അഖിൽ മാരാർ ടോപ് ഫൈവിലെത്തി കപ്പടിച്ചു. കൂടെ നിന്ന് വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് അഖിൽ മാരാർ രംഗത്ത് എത്തിയിരുന്നു. ഒരുപാട് ദിവസം ബിഗ്‌ബോസിൽ നിൽക്കാം എന്ന് പ്രതീക്ഷിച്ചു വന്ന ഒരാളല്ല താനെന്നും, പത്ത് ദിവസം ആ വീട്ടിൽ നിന്നാൽ ഭാഗ്യം എന്ന് പറഞ്ഞു കൂട്ടുകാരന്മാർ പറഞ്ഞുവിട്ടതാണെന്നും ആയിരുന്നു അഖിൽ മാരാർ തന്റെ വിജയത്തിന് പിന്നാലെ പറഞ്ഞിരുന്നത്. ബിഗ് ബോസ്സിൽ കയറിയപ്പോൾ എല്ലാവരിൽ നിന്നും ഒരു പോസിറ്റീവ് വൈബ് അല്ലായിരുന്നു കിട്ടിയതെന്നും അഖിൽ പറഞ്ഞിരുന്നു.
വിജയി ആയതിന് ശേഷം അഖിൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഖിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, “വളരെ സന്തോഷമുണ്ട്.എല്ലാവരോടും നന്ദി പറയുകയാണ്.എനിക്കുവേണ്ടി നിങ്ങൾ ചെയ്ത എല്ലാത്തിനോടും ഞാൻ നന്ദി പറയുന്നു.
ബിഗ് ബോസിന്റെ എൺപത് ശതമാനം വോട്ടുകളും ലഭിക്കുക എന്ന് പറയുമ്പോൾ അതിൽപരം സന്തോഷം വേറെയില്ല.ഒന്നിലും ഞാൻ അമിതമായി സന്തോഷിക്കാറില്ല ഒന്നിലും ഞാൻ അമിതമായി ദുഖിക്കാറുമില്ല.അതാണെന്റെ ശീലം.അതുകൊണ്ട് ഞാൻ ഒരു അഹങ്കാരി ആയി ഒന്നും മാറില്ല എന്ന് നിങ്ങൾക്ക് ഉറപ്പ് തരുന്നു.” എന്നാണ് പറഞ്ഞത്.
അഖിൽ മാരാരിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മൂവി വേൾഡ് മീഡിയ സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി ഫാന്‍സ് ഫാമിലി ഷോ നടത്തിയിരുന്നു. അതിഗംഭീര പരിപാടി ആയിരുന്നു അഖിലിന് വേണ്ടി മൂവി വേൾഡ് സംഘടിപ്പിച്ചിരുന്നത്. പരിപാടിയിൽ വെച്ച് പറഞ്ഞത് തന്നെ വിറ്റ് പൈസയുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു.
എന്തായാലും ബിഗ്‌ബോസ് സീസൺ ഫൈവിൽ അതിഗംഭീര പ്രകടനം കാഴ്ച വെച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അഖിലിന് സോഷ്യൽ മീഡിയയുടെ ആശംസ പ്രവാഹമാണ് ഒഴുകിയെത്തുന്നത്. അഖിലിന്റെ ഭാര്യ രാജലക്ഷ്മിയുടെ ഇൻസ്റ്റഗ്രം സ്റ്റോറിയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.