പ്രിയപ്പെട്ട ഉമ്മ, ഈ ചിത്രം കുട്ടിക്കാലവും നമ്മളോരുമിച്ചുള്ള ഫോട്ടോകളും ഓർമിപ്പിക്കുന്നു ; ഉമ്മക്ക് പിറന്നാൾ ആശംസ നേർന്ന് ദുൽഖർ

0
93

പിറന്നാൾ ദിനത്തിൽ ഉമ്മ സുൽഫത്തിന് പിറന്നാൾ ആശംസയറിയിക്കുന്ന കുറിപ്പുമായി ദുൽഖർ സൽമാൻ. ഉമ്മ സാരിയുടുത്തിരിക്കുന്ന ചിത്രം പങ്കു വെച്ചുകൊണ്ടാണ് ദുൽഖർ മാതൃ സ്നേഹം തുളുമ്പുന്ന കുറിപ്പ് പങ്കു വെച്ചിട്ടുള്ളത്. കുട്ടികാലത്തെ ഓർമകളിലേക്ക് തന്നെ ചിത്രം കൈപിടിച്ച് നടത്തുന്നുവെന്ന് നടൻ പറയുന്നു

 

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)


ദുൽഖറിന്റെ വാക്കുകൾ . . .

“പ്രിയപെട്ട ഉമ്മ, നിങ്ങളുടെ ജന്മദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയൊരു ഫോട്ടോ തിരയുന്നതിനിടയിലാണ് ഞാൻ ഈ ഫോട്ടോ കാണുന്നത്. സാരിയുടുത്തിരിക്കുന്ന നിങ്ങൾ എന്റെ കുട്ടികാലത്തെയും, ഞാൻ മറിയത്തെക്കാൾ കുഞ്ഞായിരുന്ന സമയത്തെ നമ്മളോരുമിച്ചുള്ള ഫോട്ടോയെയും ഓർമിപ്പിക്കുന്നു. അന്നത്തെ പോലെ വീണ്ടുംഞാനൊരു കുട്ടിയായി മാറിയത് പോലെ എനിക്കനുഭവപ്പെടുന്നു. എനിക്കറിയാം നിങ്ങളിന്നും എന്നെ ഒരു കുട്ടിയായി തന്നെയാണ് കാണുന്നതെന്ന്. ശരിക്കും ഞങ്ങളെല്ലാവർക്കും എത്ര പ്രായമായി എന്ന് പറഞ്ഞാലും മക്കളെയും പേര കുട്ടികളെയുമെല്ലാം നിങ്ങൾ കുട്ടിയായിട്ടാണ് കാണുന്നതെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളെല്ലാവരും നിങ്ങളെ ഏറെ ഇഷ്ടപെടുന്നു സന്തോഷകരമായ ഒരു ജന്മദിനം നിങ്ങള്ക്ക് നേരുകയും ചെയ്യുന്നു. ”

സാരിയുടുത്ത് മൊബൈൽ ഫോണിലേക്കു നോക്കിയിരിക്കുന്ന സുൽഫത്തിന്റെ ചിത്രമാണ് ദുൽകർ പങ്കു വെച്ചിരിക്കുന്നത്. ഫോട്ടോക്കടിയിൽ ആശംസകളുമായി പൃഥ്വിരാജ്, സുപ്രിയ മേനോൻ , സൗബിൻ ഷാഹിർ , സൈജു കുറുപ് , ശിവദ, രമേശ് പിഷാരടി , അപർണ ഗോപിനാഥ് തുടങ്ങിയ താരങ്ങളടക്കം നിരവധി പേരാണ് എത്തിയിരിക്കുന്നത്.

അതേസമയം , ദുൽഖർ നായകനായി, വെങ്കി അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘ലക്കി ഭാസ്‌കർ’. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ദുൽഖർ സൽമാ​ന്റെ ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ്.
മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ‘ലക്കി ഭാസ്‌കർ’ എന്ന ചിത്രത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ചിത്രത്തിൽ ദൃശ്യാവിഷ്ക്കരിക്കുന്നത് എന്നാണ് വിവരങ്ങൾ. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറി​ന്റെ നായികയായി എത്തുന്നത്. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി ലക്കി ഭാസ്ക്കറിൽ അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്ക്കറിന് സംഗീതം പകരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here