കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റേയും നിർമാതാവായ സുപ്രിയയുടെയും മകൾ അലംകൃതയുടെ പിറന്നാൾ. പൃഥ്വിരാജിന്റെ തന്നെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ വിവരം എല്ലാവരും അറിഞ്ഞത്. തുടർന്ന് നിരവധി താരങ്ങൾ അല്ലിക്ക് ആശംസകളുമായി എത്തിയിയുന്നു. ഇപ്പോഴിതാ അല്ലിക്കായി മറ്റൊരു താര പുത്രിയായ മറിയം കേക്ക് സമ്മാനിച്ച വാർത്തയാണ് പുറത്ത് വരുന്നത്. ദുൽഖർ സൽമാന്റെയും അമാൽ സൂഫിയയുടെയും മകളാണ് മറിയം എന്ന മറിയം അമീറ സൽമാൻ.
ഷസീന അലി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പോസ്റ്റുള്ളത്. കേക്കിന്റെ ഫോട്ടോക്ക് അടിക്കുറിപ്പായി അമാൽ സസൂഫിയയാണ് ഓർഡർ ചെയ്തത് എന്നും പറയുന്നുണ്ട്. കേക്ക് നല്ല ഭംഗിയും അതിലപ്പുറം രുചിയും ഉണ്ടെന്ന് സുപ്രിയ പോസ്റ്റിനു താഴെ കമെന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
അതേസമയം, സന്ദീപ് സേനന്‍ സംവിധാനം ചെയ്യുന്ന ഖിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് നടന്‍ പൃഥ്വിരാജിന് പരിക്ക് പറ്റിയത്. കാലിന്റെ ലിഗമെന്റിന് പരിക്ക് പറ്റിയ താരത്തെ കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’.
മറയൂരില്‍ തന്നെയാണ് സിനിമയുടെ ചിത്രീകരണം മുഴുവനും നടക്കുന്നത്. ഡബിള്‍ മോഹനന്‍’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ‘വിലായത്ത് ബുദ്ധ’യില്‍ എത്തുന്നത്. സച്ചിയുടെ സഹസംവിധായകന്‍ ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉര്‍വ്വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബോക്‌സ്ഓഫീസ് ഹിറ്റ് ചിത്രം ‘കാന്താര’യുടെ ക്യാമറമാന്‍ അരവിന്ദ് കശ്യപ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം.
പകയും പ്രതികാരവും പ്രണയവും അടങ്ങിയ ഒരു ത്രില്ലര്‍ ചിത്രം തന്നെയാവും ‘വിലായത്ത് ബുദ്ധ’ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ ‘ഭാസ്‌കരന്‍ മാഷാ’യി കോട്ടയം രമേഷ് അഭിനയിക്കുന്നുണ്ട്. പ്രിയംവദ ആണ് ചിത്രത്തിലെ നായിക. അനു മോഹന്‍, രാജശ്രീ നായര്‍, ടി ജെ അരുണാചലം തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കൂടാതെ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ബ്ലസി ടീമിന്റെ ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. ഒക്ടോബര്‍ 20ന് ആടുജീവിതം റിലീസ് ചെയ്യും .