പ്രിയ പത്നിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

0
100

മലയാളത്തിന്റെ മഹാ നടൻ മോഹൻ ലാലിൻറെ പ്രിയ പത്നിയാണ് സുചിത്ര. ഇപ്പോഴിതാ സുചിത്രയുടെ പിറന്നാൾ ദിനത്തിൽ ആശംസകളറിയിച്ചിരിക്കുകയാണ് മോഹൻ ലാൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പ്രിയ നടൻ പത്നിക്ക് ആശംസ നേർന്നിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

 

“പ്രിയ സുചി ലോകത്തിലെ സ്നേഹം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു പിറന്നാൾ ദിനം നിനക്കായി നേരുന്നു” എന്നാണ് മോഹൻ ലാൽ കുറിച്ചിരിക്കുന്നത്. കൂടെ സുചിത്രയോടൊപ്പമുള്ള ചിത്രവും മോഹൻ ലാൽ പങ്കു വെച്ചിട്ടുണ്ട്.

മോഹൻ ലാലിനോടൊപ്പം തന്നെ നിർമാതാവും മോഹൻ ലാലിൻറെ ഉറ്റ സുഹൃത്തുമായിട്ടുള്ള ആന്റണി പെരുമ്പാവൂരും സുചിത്ര മോഹൻ ലാലിന് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. മോഹൻ ലാലും ആന്റണി പെരുമ്പാവൂരും പത്നിമാരോടൊപ്പം ദുബായിലെ ബുർജ് ഖലീഫക്കും മുൻപിൽ നിൽക്കുന്ന ചിത്രമാണ് ആശംസയോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കു വെച്ചിട്ടുള്ളത്.

 

മോഹൻ ലാലിൻറെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാലും സുചിത്രയ്ക്കു ആശംസകളുമായി എത്തിയിട്ടുണ്ട് ” സുന്ദരിയായ അമ്മക്ക് പിറന്നാൾ ആശംസകൾ ” എന്നാണ് വിസ്മയ കുറിച്ചിട്ടുള്ളത് ആശംസ കുറിപ്പിനൊപ്പം പങ്കു വെച്ച ചിത്രങ്ങളിൽ പ്രണവും വിസ്മയയും സുചിത്രക്കു ഉമ്മ നൽകുന്ന ചിത്രവും വിസ്മയ ഉള്പെടുത്തിയിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Maya Mohanlal (@mayamohanlal)

മോഹൻ ലാലിൻറെ ആശംസ സന്ദേശത്തിനടിയിൽ സുചിത്രക്കു പിറന്നാൾ ആശംസകളുമായി ലിസി അടക്കമുള്ള പഴയതും പുതിയതുമായ നിരവധി സിനിമ താരങ്ങളെത്തിച്ചേർന്നിട്ടുണ്ട്.

തമിഴ് സിനിമ നടനും നിർമാതാവുമായ കൃഷ്ണമാചാരി ബാലാജിയുടെ യും ആനന്ദ വല്ലി ബാലാജിയുടെയും മകളായി 1972 ജൂൺ 3 ന് ചെന്നൈയിലായിരുന്നു സുചിത്രയുടെ ജനനം. നിർമാതാവ് സുരേഷ് ബാലാജി സുജാത എന്നിവർ സഹോദരങ്ങളാണ്. 1988 ഏപ്രിൽ 28 നായിരുന്നു മോഹൻ ലാലിന്റെയും സുചിത്രയുടെയും വിവാഹം നടക്കുന്നത്. ഇരുവർക്കും രണ്ടു കുട്ടികളാണുള്ളത് പ്രണവും വിസ്മയയും. പ്രണവ് അച്ഛന്റെ വഴിയേ മലയാള സിനിമയിൽ തിരക്കേറി കൊണ്ടിരിക്കുന്ന നടനായി വളർന്നു വരികയാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘വര്ഷങ്ങള്ക്കു ശേഷം’ ആയിരുന്നു പ്രണവ് അഭിനയിച്ച അവസാന ചിത്രം.

സിനിമ കുടുംബത്തിൽ ജനിച്ചത് മൂലം കുട്ടികാലം മുതൽ സിനിമയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുചിത്ര ഇക്കാലം വരെ സിനിമ മേഖലയിലേക്ക് പ്രത്യക്ഷ ഇടപെടലുകൾ നടത്തിയിട്ടില്ല. അടുത്തിടെയായിരുന്നു അവർ ആദ്യമായി ഒരു ഇന്റർവ്യൂ നല്കിയിട്ടുണ്ടായിരുന്നത് മൂവി വേൾഡ് മീഡിയക്ക് നൽകിയിട്ടുള്ള ആ അഭിമുഖത്തിൽ ഹൈദർ അലിയുമായുള്ള സംഭാഷണത്തിനിടെ സിനിമയുമാണ് കുടുംബവുമായുമൊക്കെ സുചിത്ര വിശദമായി സംസാരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here