ജൂഡ് ആന്റണി ജോസഫിൻറെ സംവിധാനത്തിൽ ടോവിനോ തോമസ്, ആസിഫ് അലി, നരേൻ, ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 2018. മികച്ച വിജയം ആയിരുന്നു ചിത്രം നേടിയത്. 200 കോടിയിലധികമായിരുന്നു ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ്വന്തമാക്കിയത്. റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചുള്ള ഒരു വിജയമായിരുന്നു ചിത്രം നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് ടെലിവിഷനിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. സ്റ്റാര്‍ മാ ചാനലില്‍ 3.29 ടെലിവിഷൻ ടിആര്‍പിയാണ് 2018ന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫിനറെ ‘2018’. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ‘2018’ എന്ന ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജൂഡിനൊപ്പം അഖില്‍ പി ധര്‍മജനും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. വേണു കുന്നപ്പിള്ളി, സി കെ പദ്മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘2018’ നിര്‍മിച്ചത്.
മലയാളത്തില്‍ എക്കാലത്തെയും കളക്ഷന്‍ നേടിയ ചിത്രമായി മാറിയ ‘2018’നെ ഒരുകൂട്ടര്‍ പ്രശംസിച്ചപ്പോള്‍ ചിലര്‍ അഭിപ്രായ വ്യത്യാസം വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. പ്രളയ സമയത്ത് രക്ഷാപ്രാവര്‍ത്തനം ഏകോപിപ്പിച്ച സര്‍ക്കാര്‍ അടക്കമുള്ള ഘടകങ്ങളെ ‘2018’ല്‍ വേണ്ടവിധം പരാമര്‍ശിക്കുന്നില്ല എന്നായിരുന്നു വിമര്‍ശനം. നോബിള്‍ പോളാണ് സംഗീത സംവിധാനം. പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്. കേരളം കണ്ട പ്രളയദുരന്തത്തിന്റെ ദൃശ്യവിഷ്‌കാരമായിരുന്നു 2018 എന്ന സിനിമ.
നമ്മള്‍ നേരിട്ട് കണ്ട ദുരിതാശ്വാസ ക്യാമ്പുകള്‍, നമുക്ക് മുന്‍പില്‍ വച്ച് തകര്‍ന്നുപോയ വീടുകള്‍, ജീവന്‍ നഷ്ടപ്പെട്ട മനുഷ്യര്‍, ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി നെട്ടോട്ടമോടുന്ന ജനത അവരുടെയെല്ലാം കഥകളെ അഖില്‍ പി ധര്‍മ്മജനും ജൂഡ് ആന്റണിയും ചേര്‍ന്ന് പരിവര്‍ത്തനം ചെയ്തപ്പോള്‍ അതൊരു മറക്കാനാവാത്ത ഓര്‍മ്മയായി സിനിമ കണ്ടിറങ്ങിയ മനുഷ്യരില്‍ അടയാളപ്പെട്ടിട്ടുണ്ട്. ആദ്യ ദിവസം തന്നെ റെക്കോര്‍ഡ് കളക്ഷനിലേയ്ക്കാണ് ചിത്രം എത്തിയത്. കേരളം മുഴുവന്‍ ഹൗസ്ഫുള്‍ ബോര്‍ഡുകളും ഷോകളുമാണ് ചിത്രത്തിനുള്ളത്. ഒറ്റ ദിവസം കൊണ്ട് തന്നെ വാമൊഴിയായി മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.