മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് അഭയ ഹിരൺമയി. സമൂഹ മാധ്യമങ്ങളിൽ സജീവമായ അഭയ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ താരത്തിനുള്ളത്.

അതിനാൽ തന്നെയും അഭയയുടെ ഓരോ വിശേഷങ്ങളും വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. പലപ്പോഴും താരത്തിന്റെ പോസ്റ്റുകളെല്ലാം വലിയ വിമർശനങ്ങൾക്കിടയാക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ അഭയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു കുഞ്ഞിനെ കൊഞ്ചിക്കുന്ന വീഡിയോയാണ് അഭയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ചുകൊണ്ട് ബോഡിഫിറ്റ് ഉദയം പേരൂർ എന്ന ഇൻസ്റ്റാഗ്രാം പേജ് കുറിച്ചത് ഇങ്ങനെയാണ്, “ഒരമ്മയുടെ സ്നേഹം എല്ലാ സ്ത്രീകളിലും കാണാമെന്ന ആശയം നിങ്ങൾ പ്രകടിപ്പിക്കുന്നതായി തോന്നുന്നു. തീർച്ചയായും, പല സ്ത്രീകളും പ്രകടിപ്പിക്കുന്നത് ഒരു കുഞ്ഞിനെ വളർത്തുന്നതും സരംക്ഷിക്കുന്നതുമായ ഗുണങ്ങളാണ്.
View this post on Instagram
അത് അവർ കുഞ്ഞുങ്ങളുടെ ബയോളജിക്കൽ അമ്മമാരാണെങ്കിലും അല്ലെങ്കിലും അമ്മയുടെ സ്നേഹത്തെ അത് അനുസ്മരിപ്പിക്കും. ഈ കഴിവ് അവരുടെ ജീവിതത്തിലെ വിവിധ ബന്ധങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും വ്യാപിക്കും”. എന്നാണ് അഭയ പറഞ്ഞത്.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള അഭയ ഹിരൺമയിയുടെ പ്രണയവും വേർപിരിയലുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായിരുന്നു. ഗൂഡാലോചനയെന്ന സിനിമയിലെ … ഖല്‍ബിലെ തേനോഴുകുന്ന കോഴിക്കോട് എന്ന പാട്ടാണ് മലയാളി പ്രേക്ഷകരുടെ മനസിലേക്ക് അഭയയെന്ന ഗായികയുടെ സ്ഥാനമുറപ്പിച്ചത്. മലയാളം,തെലുങ്ക് ചിത്രങ്ങളില്‍ അഭയ പാടിയിട്ടുണ്ട്. വ്യത്യസ്തമായ ആലാപന ശൈലിയിലാണ് അഭയ ഹിരണ്‍മയിയെ മറ്റു ഗായകരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അത്‍ടൊപ്പം അഭയ ഒരു ഫെമിനിസ്റ്റ് ആണെന്ന് താരം താനെ മുൻപ് വെളിപ്പെടുത്തിയിരുന്നു.

എഞ്ചിനീയറിംഗ് പഠനത്തിനിടെ ഐഎഫ്എഫ് കെയില്‍ ആങ്കറിങ്ങിന് പോയതോടെയാണ് അഭയയുടെ ജീവിതം മാറിമറിഞ്ഞത്. ഗോപി സുന്ദറിനെ പരിചയപ്പെട്ടത് ആ സമയത്തായിരുന്നു. ജീവിതം തന്നെ മാറ്റിമറിച്ച കൂടിക്കാഴ്ചയായിരുന്നു അന്നത്തേതെന്ന് അഭയ പറഞ്ഞിരുന്നു.പാട്ടിനെ ആയാലും വസ്ത്രധാരണത്തെയായാലും അനാവശ്യമായി വിമര്‍ശിച്ചാല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാറുണ്ട് ഈ ഗായിക.

ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അഭയ ജീവിതത്തിലുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകളെക്കുറിച്ചും പറഞ്ഞിരുന്നു. ഇപ്പോൾ എന്തൊരു മോശം അനുഭവത്തിനെതിരെയും പ്രതികരിക്കുന്ന ആളാണ് താനെന്നാണ് അഭയ പറയുന്നത്.

