നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ ചിത്രം ആക്ഷൻ ഹീറോ ബിജു 2വിൻ്റെ പ്രീ പ്രൊഡക്ഷൻ തുടങ്ങി

0
270

നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലൊരുങ്ങി തിയേറ്ററുകളില്‍ പ്രകമ്പനം കൊള്ളിച്ച ചിത്രമായിരുന്നു ആക്ഷന്‍ ഹിറോ ബിജു. 1983 ന് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒരുമിച്ച ചിത്രം ബോക്സോഫീസില്‍ ഹിറ്റായിരുന്നു. എസ്.ഐ ബിജു പൗലോസ് ആയി നിവിന്‍ പോളി തകര്‍ത്തഭിനയിച്ച സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. യഥാർത്ഥ പോലീസ് ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ സമ്മാനിച്ച് പ്രേക്ഷകരെ ആകർഷിച്ച ചിത്രമാണ് 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു. ചിത്രത്തിലെ ഓരോ പാട്ടുകളും പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും സഹപ്രവർത്തകരുടെയും ജീവിതമാണ് കഥ പറയുന്നത്. ഒരു സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളും അതിനിടയിൽ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിനായുള്ള ഓഡിഷൻ എല്ലാം നേരത്തെ നടത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിൻ്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ചിത്രം എപ്പോൾ എത്തുമെന്ന ആകാംക്ഷയിലാണ് സിനിമ പ്രേമികൾ.

പോളി ജൂനിയർ പിക്ചേഴ്‌സാണ് ആക്ഷൻ ഹീറോ ബിജു 2വിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രത്തിനായുള്ള ഒരു ഓപ്പണ്‍ ഓഡിഷനാണ് നേരത്തെ സംഘടിപ്പിച്ചത്. പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവിധ തരത്തിലുള്ള പരാതികളും ചെറിയതും പ്രധാനപ്പെട്ടതുമായ കേസുകളും കൈകാര്യം ചെയ്യുന്ന എസ്ഐ ബിജു പൗലോസിനെയും മറ്റ് ഉദ്യോഗസ്ഥരെയും ചുറ്റിപ്പറ്റിയതായിരുന്നു ആദ്യ ഭാഗം. സംവിധായകന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളിയെക്കൂടാതെ ജോജു ജോര്‍ജും സിനിമയില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

നിരവധി പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രം കൂടിയായിരുന്നു ആക്ഷന്‍ഹീറോ ബിജു. നിവിന്‍ പോളി, ഷിബു തെക്കുംപുറം, എബ്രിഡ് ഷൈന്‍ എന്നിവരായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഹാസ്യത്തിലൂടെ സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടിയ സിനിമ കൂടിയായിരുന്നു ആക്ഷന്‍ ഹീറോ ബിജു. അനു ഇമ്മാനുവേല്‍ ആയിരുന്നു നായിക. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ തുടങ്ങിയവാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ആദ്യ ഹകം നേടിയ വിജയം വീണ്ടും അവർത്തിക്കുമെന്നാണ് പ്രേക്ഷക പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here