മലയാളത്തിന്റെ എക്കാലത്തെയും അനശ്വര സംവിധായകനായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘പ്രാവ്’. നവാസ് അലി ഒരുക്കിയ പ്രാവ് ചിത്രം തിയേറ്ററിൽ കണ്ടതിന് ശേഷം ചിത്രത്തിനെ അഭിനന്ദിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ശങ്കർ.
ചിത്രത്തിന്റെ ആദ്യ പകുതി പത്മരാജന്റെ കഥയിലൂടെ സഞ്ചരിക്കുകയും, രണ്ടാം പകുതി പുതുമ കൂട്ടിയിണക്കി ഒരുക്കുകയും ചെയ്തത് നന്നായിരുന്നെന്ന് അദ്ദേഹം കൂട്ടി ചേർത്തു. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ പ്രാവ് രണ്ടാം വാരത്തിലേക്കു വിജയകരമായി കടന്നിരിക്കുകയാണ്.
അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ , ആദർശ് രാജ, യാമി സോന , അജയൻ തകഴി, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. സിനിമയിൽ പുതുമുഖങ്ങളായ താരങ്ങളായിരുന്നു ആദർശ് രാജയും യാമി സോനയും. സിഇറ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്.
അടുത്തകാലത്ത് സ്ത്രീകൾക്കെതിരെ നടന്ന ആക്രമങ്ങള്‍ കൃത്യമായി വരച്ചുകാട്ടുന്നതിൽ പ്രാവ് എന്ന സിനിമ വിജയിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ പക്ഷം. പ്രേക്ഷകന്റെ മനസിനെ വല്ലാതെ പിടിച്ചുലക്കുന്ന സന്ദർഭങ്ങളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. പ്രേക്ഷക മനസിൽ വേദനയും ദേഷ്യവും സൃഷ്ടിച്ചുകൊണ്ടാണ് പ്രാവിന്റെ ആദ്യപകുതി അവസാനിക്കുന്നത്. എന്നാൽ ആ ദേഷ്യം ഉള്ളിൽ നിർത്തികൊണ്ടുതന്നെ പതിയെ ആരംഭിച്ച് പ്രതികാരത്തിലേക്കും നിരവധി വഴിത്തിരിവുകളിലേക്കും സിനിമയുടെ രണ്ടാം പകുതി സഞ്ചരിക്കുന്നു.
പ്രാവിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ആന്റണി ജോ ആണ്, ഗാനരചന ബി.കെ. ഹരിനാരായണനാണ് ചെയ്തത്. സംഗീതമൊരുക്കിയത് ബിജി ബാലാണ്. പ്രൊഡക്ഷൻ ഡിസൈനറായി അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം അരുൺ മനോഹർ , മേക്കപ്പ് ചെയ്തത് ജയൻ പൂങ്കുളം, എഡിറ്റിംഗ് നിർവഹിച്ചത് ജോവിൻ ജോൺ എന്നിവരാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളറായി ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്, സ്റ്റിൽസ് ഫസ ഉൾ ഹഖ്, ഡിസൈൻസ് പനാഷേ. പി ആർ ഓ: പ്രതീഷ് ശേഖർ.