ലോകേഷ് കനകരാജിന്റെ വിക്രം വിജയമായപ്പോൾ കമൽ ഹാസൻ ലോകേഷിനു സമ്മാനമായി നൽകിയത് ലെക്സസ് കാർ ആയിരുന്നു. ഇപ്പോൾ നടൻ ബാലയും ലെക്‌സസ് കാർ സ്വന്തമാക്കിയിരിക്കുകയാണ് . കാർ സ്വന്തമാക്കിയ സന്തോഷം നടൻ ബാല മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. ഒപ്പം കാറിന്റെ പ്രത്യേകതകളെക്കുറിച്ചും, കാർ വാങ്ങാനുള്ള സാഹചര്യത്തെക്കുറിച്ചും താരം സംസാരിക്കുകയുണ്ടായി.
‘ഞാൻ ഈ കാർ ആദ്യമായി കാണുന്നത് രാത്രിയാണ്. അപ്പോൾ വണ്ടിയുടെ ഉള്ളിൽ നിന്നും മുകളിലേക്കൊക്കെ നോക്കുമ്പോൾ നല്ല ഭംഗിയാണ് എന്റെ കയ്യിൽ ജാഗ്വാർ ഉണ്ട് . അതിൽ കുറച്ചുഭാഗം മാത്രമേ ഓപ്പൺ ആവുകയുള്ളൂ. എന്നാൽ ഇതിൽ മൊത്തമായിട്ട് തുറക്കും. അല്ലെങ്കിൽ മൊത്തം ഇരുട്ടുമാക്കം. കൂടാതെ എല്ലാം ടച് ആണ്. പെട്ടാണ് പഠിക്കാനും പറ്റും. എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് വണ്ടിയുടെ നമ്പർ ആണ് 3333 . ഇനി എവിടെ ആ നമ്പർ കണ്ടാലും അകത്ത് ഞാനുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാം. ആ നമ്പർ എന്റെ രാശിയാണ്. അതിനുവേണ്ടി എത്രമുടക്കിയെന്ന് പറയാൻ പറ്റില്ല.
എനിക്കെന്റെ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. അവസാന അഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു എനിക്കൊരു ടു സിറ്റർ വാങ്ങിക്കണമെന്ന്. പക്ഷെ അത് വാങ്ങാൻ മനസ് പോവുന്നില്ലായിരുന്നു. എന്നാൽ ചാരിറ്റി ചെയ്യുമ്പോൾ എനിക്ക് സന്തോഷം കിട്ടുന്നുണ്ടായിരുന്നു. പിന്നീട് 2 സീറ്റർ എടുക്കാമെന്ന് കരുതി. വീട്ടിൽ അമ്മയും ചേട്ടനുമൊക്കെ എന്നോട് ചോദിച്ചു, നീ നിനക്ക് വേണ്ടി ജീവിച്ചിട്ട് എത്രകാലമായെന്ന്. പക്ഷെ എനിക്ക് ഒന്നിനോടും ഒരു സന്തോഷം തോന്നുന്നുണ്ടായിരുന്നില്ല ആ സമയത്ത്. എന്നാൽ ലെക്‌സസിന്റെ ഈ കാർ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. നമ്മുടെ ജീവിതത്തിൽ ഒരു അവസ്ഥയ്ക്കപ്പുറം നമ്മുക്ക് എല്ലാത്തിലും എക്സൈറ്റ്മെന്റ് ഉണ്ടാകില്ല’,
‘ചെറുപ്പത്തിൽ ചോക്കിന് പകരം പെൻസിൽ കിട്ടുമ്പോൾ വല്ലാത്ത ആനന്ദമായിരിക്കും. പിന്നീട് ഇങ്ക് പെൻ കിട്ടുമ്പോൾ അതിലേറെ സന്തോഷം. ഇങ്ക് പെൻ വാങ്ങി തരാൻ വേണ്ടി ഞാൻ ആറ് മാസത്തോളം കിടന്ന് കരഞ്ഞിട്ടുണ്ട്, അതും ഒരു ഹീറോ പെൻ. എല്ലാം ആ ഒരു പ്രായത്തിൽ അതിന്റെതായ എക്സൈറ്റ്മെന്റ്സ് തരും. അത് കഴിഞ്ഞാൽ പിന്നീട് ഉണ്ടാകില്ല, അതാണ് ഞാൻ എല്ലാവരോടും പറയുന്നത് . ജീവിതം ഒരെണ്ണമേ ഉള്ളൂ. അത്യവശ്യം നമ്മളുടെ കടമകൾ ചെയ്യുക. പിന്നെ മനസിലുള്ള ആഗ്രഹങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ സാധിക്കുക. നിങ്ങളുടെ ആഗ്രഹം എന്ത് തന്നെ ആയാലും, അതിപ്പോൾ കാർ ആയാലും വീട് ആയാലും നിങ്ങൾ അതിനോട് ആഗ്രഹം പുലർത്തി മുന്നോട്ട് പോയാൽ ഉറപ്പായും അത് നേടാൻ സാധിക്കും’, എന്നാണ് ബാല പറഞ്ഞത്.
വണ്ടിയുടെ പ്രത്യേകതകളെക്കുറിച്ചും താരം പറഞ്ഞു. ‘ഇതൊരു മലിനീകരണ മുക്തമായ വണ്ടിയാണ്. കൂടാതെ ഇപ്പോൾ കയ്യിലുള്ളത് ഹൈബ്രിഡ് കാർ ആണ്.നല്ല മൈലേജ് കിട്ടും. പിന്നെ സർവീസിന് കൊടുക്കുമ്പോൾ കുറഞ്ഞ ചിലവ് മാത്രമേ വരുകയുള്ളു. ടെക്നോളജിയെക്കുറിച്ചും എല്ലാവർക്കുമറിയാം. ലെക്സസ് ഹൈബ്രിഡ് എന്നുപറയുമ്പോൾ അത് നല്ല വണ്ടിയാണ്. പിന്നെ ലുക്കും ഉണ്ട്. വണ്ടിയുടെ മുകൾഭാഗം കാണാനും രസമുണ്ട്.’