അശ്വന്ത് കോക്കിന്റെ ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്ന് ധ്യാൻ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ കയ്യിലുള്ളത് ഒരു പ്രോപ്പർ ഭാഷയോ ഹെൽത്തി ആയിട്ടുള്ള ക്രിട്ടിസിസമോ അല്ലെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. നദികളിൽ സുന്ദരി യമുനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ധ്യാൻ ശ്രീനിവാസൻ സംസാരിച്ചത്. ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെയാണ്,
“അദ്ദേഹത്തിന് ലോകപ്രശസ്തനായിട്ടുള ആളുകളെ പോലും അറിയില്ല. നാട്ടിൻപുറത്ത് നമ്മൾ സുഹൃത്തുക്കളോട് സംസാരിക്കുന്ന ശൈലിയാണ് അദ്ദേഹത്തിനുള്ളത്. ഒരു പ്രോപ്പർ ഭാഷയോ ഹെൽത്തി ആയിട്ടുള്ള ക്രിട്ടിസിസമോ ഒന്നുമല്ല അദ്ദേഹത്തിന്റേത്. ഒരു ഡിസ്ട്രക്ടീവായിട്ടുള്ള വിലയിരുത്തലാണ് അദ്ദേഹത്തിന്റേത്. ഇതാണ് അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്ന് പറയുന്നത്. അദ്ദേഹത്തിന്റേത് ഒരു മലബാർ ശൈലിയാണ്. അദ്ദേഹത്തിന് സിനിമ ഇഷ്ടപ്പെട്ടില്ലെന്നും ബോറടിച്ചെന്നുമാണ് പറയുന്നത്. ഇത് ചെറുപ്പക്കാരിലേക്ക് മാത്രം എത്തിക്കണമെന്ന് കരുതിയ ചിത്രമല്ല ഇത്.
ഇത് ഒരാളുടെ മാത്രം അഭിപ്രായമാണ്. സിനിമ നല്ലതാണെന്ന് പറഞ്ഞ് കുറെ ആളുകൾ എനിക്ക് മെസേജ് അയച്ചു. ഭീഷ്മപർവം അദ്ദേഹത്തിന് ഇഷ്ടപ്പെടാത്ത സിനിമയാണ്. എന്നാൽ അതിവിടെ സൂപ്പർഹിറ്റായ സിനിമയും കൂടിയാണ്. പ്രണയവിലാസവും അദ്ദേഹത്തിന് ഇഷ്ടമായില്ല. അതും ഇവിടെ സൂപ്പർഹിറ്റായ ചിത്രമാണ്. അതുകൊണ്ട് തന്നെയും ഒരാളുടെ അഭിപ്രായം കൊണ്ട് മാത്രം ഇവിടെ സിനിമ വീണു പോകുകയില്ല. നദികൾ എന്തായാലും ഓടിത്തുടങ്ങി. ഇനി ഇതിനെ നിർത്താൻ ഒരു റിവ്യൂ കൊണ്ടും പറ്റില്ല.
അങ്ങനെ ഒരു ഭയം എനിക്ക് ഈ സിനിമയെ സംബന്ധിച്ചില്ല. എന്നെ വിശ്വസിച്ച് നിങ്ങൾക്ക് ഈ സിനിമ കാണാവുന്നതാണ്. സിനിമ എല്ലാവര്ക്കും ഇഷ്ടപ്പെടും. നിങ്ങൾക്ക് കോക്കിനേയോ ഏറെ വേണമെങ്കിലും വിശ്വസിക്കാവുന്നതാണ്. ഞാൻ കോക്കിനെ ഹൈലൈറ്റ് ചെയ്തതല്ല സംസാരിച്ചത്. ഞാൻ ആയിട്ട് അശ്വന്ത് കോക്കിനെക്കുറിച്ച് സംസാരിക്കുന്നതല്ല എന്നാണ് ധ്യാൻ പറഞ്ഞത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രം സെപ്‌റ്റംബർ പതിനഞ്ചിനാണ് തീയേറ്ററുകളിൽ എത്തിയത്.
ചിത്രത്തിന് തിരക്കഥ ഒരുക്കി സംവിധാനം നിർവഹിക്കുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ്. ക്രെസൻറ് റിലീസ് വഴി സിനിമാറ്റിക്ക ഫിലിംസാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഈ ചിത്രത്തിൻറെ പശ്ചാത്തലമാകുന്നത് കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ്. അവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.