സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ നടിയായിരുന്നു അപർണ. വളരെ അപ്രതീക്ഷിതമായിരുന്നു നടിയുടെ വേർപാട്. കുറച്ച് ദിവസങ്ങൾ മുൻപ് കരമനയിലെ വീട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ തൂങ്ങി മരിച്ച നിലയിലാണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്. അപർണയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. ബന്ധുക്കൾ പറഞ്ഞത് തികച്ചും കള്ളമാണെന്ന് പറഞ്ഞ് സഞ്ജിതും രംഗത്ത് എത്തിയിരുന്നു.

എന്നാൽ ഇപ്പോൾ നടിയുടെ മരണവുമായി ബന്ധപ്പെട്ട് നടനും ഡാൻസറും ബിഗ്‌ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥിയുമായ ഫിറോസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ, “Mrs.hitler ന്റെ സെറ്റിൽ വച്ചാണ് ഞാൻ അപർണേയ പരിചയപ്പെടുന്നത് വളരെ introvert ആയിരുന്നു.. എന്നോട് ബിഗ്ഗ് ബോസ്സ്നേ കുറിച്ചും dangerous boys എന്ന പ്രോഗ്രാമിനെക്കുറിച്ചും ഒരുപാട് ഇഷ്ടത്തോടെ സംസാരിക്കുമായിരുന്നു..ഷൂട്ട് കഴിഞ്ഞാൽ ഉടൻതന്നെ വീട്ടിലേക്കു ഓടിയെത്താനായിരുന്നു ആഗ്രഹം.. മിക്കപ്പോഴും husband വന്നാണ് കൂട്ടികൊണ്ട് പോകുന്നത്…
View this post on Instagram
മക്കളുടെ കാര്യമാകും എപ്പോഴും എന്നോട് സംസാരിക്കുന്നത് അത്രമേൽ അപർണ മക്കളുമായി അറ്റാചിടായിരുന്നു..”പ്രിയ കൂട്ടുകാരി മക്കളെ ഓർത്തു നി ഈ കടുംകയ് ചെയ്യരുതായിരുന്നു എന്നെനിക്കൊരിക്കലും പറയാൻ കഴിയില്ല കാരണം മനസ്സ് എന്നൊരു സാധനമില്ലേ അതിനെല്ക്കുന്ന ആഘാതം ,മുറിവ്..അതിന്റെ ആഴം അളക്കാൻ മറ്റൊരാൾക്കും കഴിയില്ല. ആ മുറിവിന് കാരണമായ ആരാണെങ്കിലും നിങ്ങൾക്കൊരിക്കലും സ്വസ്ഥതയുണ്ടാവില്ല”. എന്നാണ് ഫിറോസ് പറയുന്നത്.

ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമാണ് നടിയുടെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. കുടുംബ പ്രശ്നങ്ങൾ ഒന്നും തന്നെ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്നാണ് സഞ്ജിത്ത് പറയുന്നത്. അതോടൊപ്പം വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അന്ന് ലൊക്കേഷനിൽ തങ്ങൾ ഒരുമിച്ചാണ് പോയതെന്നും പിന്നെന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും സഞ്ജിത്ത് പറഞ്ഞു. അപർണ മരിക്കുമ്പോൾ താൻ വീട്ടിൽ ഇല്ലായിരുന്നെന്നും ‘അമ്മ വിളിച്ചു പറഞ്ഞപ്പോഴാണ് താൻ വീട്ടിൽ എത്തിയതെന്നും സഞ്ജിത്ത് പറഞ്ഞു.

അപർണ മരിക്കുന്ന സമയത്ത് അമ്മയും സഹോദരിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അപർണ തൂങ്ങി നിൽക്കുന്നതായി ‘അമ്മ ബീന സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപർണയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സോഷ്യൽ മീഡിയയിൽ സജീവമായ അപർണ തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്.

