സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് കൃഷ്ണകുമാർ. ഒരു നടനൊപ്പം അദ്ദേഹം ബിജെപി പാർട്ടി നേതാവും സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്ത കൂടെയാണ്. പലപ്പോഴും സാമൂഹിക വിഷയങ്ങളിലെല്ലാം തന്നെ നടൻ പ്രതികരിച്ച് രംഗത്ത് എത്താറുണ്ട്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് നടൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ കൃഷ്ണകുമാർ പറയുന്നത് കരുവന്നൂർ ബാങ്ക് തട്ടിപ്പും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ ഒരു ക്ഷേത്രം ജാതീയതയുടെ പേരിൽ അധിക്ഷേപിച്ചതുമാണ്.
കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെയാണ്, “500 കോടിയുടെ സഹകരണ ബാങ്ക് തട്ടിപ്പ് വാർത്ത മുക്കാൻ സിപിഎമ്മിന്റെ ക്യാപ്സൂൾ എത്തി. ആ ക്യാപ്‌സൂളാണ് പൂജാരി വിളക്ക് താഴെ വെച്ചു” എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ എല്ലാവർക്കും വിളക്കിൽ തിരി തെളിക്കാൻ കൊടുത്തെന്നും തനിക്ക് മാത്രം തന്നില്ലെന്നും പൂജാരി വിളക്ക് താഴെ വെച്ചെന്നുമായിരുന്നു കെ രാധാകൃഷ്ണൻ പറഞ്ഞത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചർച്ച നടക്കുമ്പോൾ ഈ വിഷയം ഇപ്പോൾ വീണ്ടും വർത്തയാക്കിയത് തട്ടിപ്പ് കേസ് മുക്കാൻ ആണെന്നാണ് നടൻ പറയുന്നത്.
View this post on Instagram
ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരാടിയും രംഗത്ത് എത്തിയിരുന്നു. ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം സമയം എടുത്തെന്നായിരുന്നു ഹരീഷ് പേരടി പറഞ്ഞത്. ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെയാണ്, “ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം. ബുദ്ധിയുള്ളവർ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്. ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ്” എന്നാണ് നടൻ പറഞ്ഞിരിക്കുന്നത്.
കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിൽ തൃശൂരിലെ രണ്ട് സിപിഎം ബാങ്കുകളിൽ ഇഡി റെയ്‌ഡെന്ന വാർത്തയുടെ ഫോട്ടോയും കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന പോസ്റ്ററും ഹരീഷ് പേരടി പങ്കുവെച്ചിരുന്നു. പോസ്റ്ററിൽ പറയുന്നത് പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനോട് കാണിച്ച ജാതി അയിത്തം തെമ്മാടിത്തം… ഡിവൈഎഫ്ഐ എന്നാണ്. അതേസമയം കൃഷ്ണകുമാർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിനെക്കുറിച്ച് പറഞ്ഞത് “ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ” എന്നായിരുന്നു. ജയിലർ ചിത്രത്തിന്റെ കളക്ഷൻ താരതമ്യപ്പെടുത്തിയാണ് കൃഷ്ണകുമാർ പ്രതികരിച്ചത്.