സാമൂഹികമായ പല വിഷയങ്ങളിലും പ്രതികരിച്ച് രംഗത്ത് എത്തുന്നവരാണ് പല നടിനടന്മാരും. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒട്ടനവധി പേരാണ് രംഗത്ത് എത്തുന്നത്. എന്നാൽ കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ തട്ടിപ്പാണെന്ന് മുൻപേ തന്നെ ഇഡി കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടൻ കൃഷ്ണകുമാറും ഇതിന് പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ്. ജയിലർ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെടുത്തിയാണ് കൃഷ്ണകുമാർ പറഞ്ഞിരിക്കുന്നത്.
കൃഷ്ണകുമാറിന്റെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു “ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ” എന്നാണ്. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേരാണ് രംഗത്ത് എത്തുന്നത്. സാമൂഹികപരവുമായ ഒരു വിധം എല്ലാ വിഷയങ്ങളിലും കൃഷ്ണകുമാർ പ്രതികരിച്ച് രംഗത്തെത്താറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി എല്ലായിടത്തും ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ് ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി ആളുകൾ രംഗത്ത് എത്തിയിരുന്നു.
View this post on Instagram
ആദ്യ കാലങ്ങളിൽ കേരളത്തിൽ നിലനിന്നിരുന്നു എന്ന രീതിയിൽ 1962ൽ കേരളം സർക്കാർ പുറത്തിറക്കിയ പ്രതിജ്ഞയും അതോടൊപ്പം ഭാരതം എന്ന പേര് പണ്ട് മുതലേ ആളുകൾ ഉപയോഗിച്ചിരുന്നു എന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. പലപ്പോഴും താരത്തിന്റെ പോസ്റ്റുകളെല്ലാം വിവാദങ്ങളിൽ നിറയുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. കൃഷ്ണകുമാർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, “നമസ്കാരം സഹോദരങ്ങളെ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ഒറ്റനോട്ടത്തിൽ കാണുമ്പോൾ കേരളത്തിലുള്ള ചിലർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.
“ദേ മോദി, ഭാരതം എന്നൊക്കെ പറഞ്ഞുകൊണ്ട് പുതിയ പ്രതിജ്ഞയുമായി ഇറങ്ങിയിട്ടുണ്ട്”, എന്നൊക്കെ അവർ പറയാൻ സാധ്യതയുണ്ട്. എന്നാൽ ” ഭാരതം എന്റെ രാജ്യമാണ്…” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ 1962 ലെ കേരളസർക്കാർ അച്ചടിച്ച് പുറത്തിറക്കിയതാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിൽകൂടിയും ഭാരതം എന്ന വാക്ക് മോശപ്പെട്ട ഒരു വാക്കുപോലെ പ്രസ്താവനകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ചിലർ വ്യാഖ്യാനിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്.
ഭാരതം എന്ന നാടിനെ ഇംഗ്ലീഷുകാർ ഇന്ത്യാ എന്നും, അറബികൾ ഹിന്ദ് എന്നും, ഫ്രഞ്ചുകാർ ഇൻടെ എന്നും, ജർമൻ കാർ ഇൻഡെയ്‌ൻ എന്നുമാണ് വിളിക്കുന്നത്.. ഈ ചിത്രത്തിൽ കാണുന്ന ” ഭാരതം എന്റെ രാജ്യമാണ്…” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ ദേശിയ പ്രതിജ്ഞ എന്നാണ് അറിയപ്പെടുന്നത്. തെലുങ്ക് ഭാഷയിലാണ് ആദ്യമായി ദേശിയ പ്രതിജ്ഞ എഴുതപ്പെട്ടത്. 1962-ൽ പൈദിമാരി വെങ്കട സുബ്ബറാവുവാണ് ഇത് തയ്യാറാക്കിയത്. തെലുങ്കിൽ “ഭാരതദേശം നാ മാതൃഭൂമി” എന്നാണ് തുടങ്ങുന്നത്” എന്നാണ് പറഞ്ഞിരുന്നത്.