‘കഥയുടെ ഭാ​ഗമായി ഇഷ്ടമില്ലാത്ത സീനുകളും ചെയ്യേണ്ടിവരും’ : നടി മെഹ്റീൻ പിർസാദ

0
195

മിഴിലും തെലുങ്കിലുമായി ചെയ്ത നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് മെഹ്റീൻ പിർസാദ. അടുത്തിടെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ പ്രദർശനത്തിനെത്തിയ സുൽത്താൻ ഓഫ് ഡൽഹി എന്ന വെബ് സീരീസിലൂടെ ഓടിടി ലോകത്തേക്കും അവർ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ചിത്രത്തിൽ ഉൾപ്പെട്ട ഒരു രം​ഗത്തേക്കുറിച്ച് ചില മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ ഉപയോഗിച്ച പ്രയോ​ഗത്തേക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് നടി മെഹ്റീൻ. സമൂഹ മാധ്യമമായ എക്‌സിലൂടെ ആണ് താരം തുറന്നടിച്ചത്.

അടുത്ത കാലത്താണ് സുൽത്താൻ ഓഫ് ഡൽഹി എന്ന വെബ് സീരീസിലൂടെ ഓടിടി രം​ഗത്തേക്ക് പ്രവേശിച്ചതെന്ന വാക്കുകളോട് ആണ് കുറിപ്പ് ആരംഭിക്കുന്നത്. ഈ വെബ്സീരീസിലെ ഒരു ബലാത്സം​ഗ രം​ഗത്തിൽ അഭിനയിച്ചതിനേക്കുറിച്ച് ആണ് മെഹ്റീൻ പിർസാദ തുറന്നെഴുതിയിരിക്കുന്നത്. തന്റെ ആരാധകർ സീരീസ് കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നതായും അവർ എഴുതിയിട്ടുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അഭിനയമെന്നത് കലയും ഒപ്പം തൊഴിലുമാണ്. അതുകൊണ്ടുതന്നെ സിനിമയുടെ കഥയുടെ ഭാ​ഗമായിട്ടുള്ള ഇഷ്ടമില്ലാത്ത സീനുകളും അഭിനേതാക്കൾക്ക് ചെയ്യേണ്ടിവരുന്നുവെന്ന് മെഹ്റീൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

‘ഈ സീരീസിൽ അതിക്രൂരമായ ഒരു ഭർതൃബലാത്സം​ഗ രം​ഗമുണ്ട്. എന്നാൽ ഇതുപോലൊരു ​ഗൗരവതരമായ വിഷയത്തെ പല മാധ്യമങ്ങളും വാർത്തകളിൽ വിശേഷിപ്പിച്ചത് കിടപ്പറരം​ഗമെന്നാണ്, അത് താനെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും, ലോകമെമ്പാടുമുള്ള പല സ്ത്രീകളും അഭിമുഖീകരിക്കുന്ന ഗുരുതരമായ ഒരു പ്രശ്നത്തെ ഇത് നിസ്സാരമാക്കുകയാണ് ചെയ്യുന്നതെന്നും താരം പറഞ്ഞു. ഇത്തരം ചർച്ചകൾ എന്നെ അസ്വസ്ഥയാക്കുന്നുണ്ട് . ഞങ്ങൾക്കും സഹോദരിമാരും പെൺമക്കളും ഉണ്ടെന്ന് ഇവരെപോലുള്ളവർ മനസ്സിലാക്കണം. അവരുടെ സ്വന്തം ജീവിതത്തിൽ ഇത്തരമൊരു ആഘാതത്തിലൂടെ ഒരിക്കലും കടന്നുപോകരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ് . സ്ത്രീകൾക്കെതിരായ ഇത്തരം ക്രൂരതയെയും അക്രമത്തെയും കുറിച്ചുള്ള ചിന്തകൾ തന്നെ അരോചകമായ ഒന്നാണ്.

ഒരു അഭിനേത്രി എന്ന നിലയിൽ ഈ കഥാപാത്രത്തോട് നീതി പുലർത്തേണ്ടത് തന്റെ ജോലിയാണ്. കൂടാതെ മിലൻ ലുത്രിയ സാർ സംവിധാനം നിർവഹിച്ച സുൽത്താൻ ഓഫ് ഡൽഹിയുടെ ടീം വളരെ ബുദ്ധിമുട്ടുള്ള ചില രംഗങ്ങളുടെ ചിത്രീകരണത്തിനിടെ അഭിനേതാക്കളായ ഞങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അക്കാര്യത്തിൽ അവർ അങ്ങേയറ്റം പ്രൊഫഷണലായിരുന്നു അവർ. കിട്ടുന്ന എല്ലാ വേഷങ്ങളും പരമാവധി മികച്ചതാക്കാൻ ഇനിയും ശ്രമിക്കുമെന്നും’ മെഹ്റീൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here