ബിഗ്‌ബോസിലൂടെ മലയാളികൾക്ക് കൂടുതൽ പരിചിതയായ നടിയും മോഡലും ഒക്കെയാണ് ജാനകി സുധീർ. അഭിനയിക്കാൻ ഏറെ ഇഷ്ടമുള്ള താരത്തിന് തമിഴിൽ നിന്നും മലയാളത്തിൽ നിന്നും സിനിമകളിലേക്ക് ഓഫറുകൾ വരുന്നുണ്ട്. രണ്ട് ഇൻഡസ്ട്രികൾക്കൊപ്പവും സിനിമകൾ ചെയ്യാൻ ഇഷ്ടമുണ്ടെങ്കിലും തമിഴിൽ നിന്നും വേറിട്ട ഒരു സ്വീകാര്യതയാണ് ലഭിക്കുക എന്ന് പറയുകയാണ് താരം . മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
ജാനകി സുധീറിന്റെ വാക്കുകൾ…
”തമിഴിലും മലയാളത്തിലും അഭിനയിക്കുന്നത് സേഫ് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ തമിഴ് ആകുമ്പോൾ നമ്മളെ സ്വീകരിക്കുന്ന രീതിയിൽ കുറച്ചു വ്യത്യാസം ഉണ്ടാകും. ലഭിക്കുന്ന പണത്തിന്റെ കാര്യത്തിലും നല്ല വ്യത്യാസം ഉണ്ടാകും. നമ്മളവിടെ വിലപേശേണ്ട ആവിശ്യമൊന്നും വരികയില്ല. നമ്മൾ ഒരു അമൗണ്ട് പറയുന്ന സമയത്ത്, അവർ അതിലും കൂടുതൽ വിചാരിച്ചു വെച്ചിട്ടുണ്ടാകും. അതുകൊണ്ട് തമിഴിൽ നിന്നും വിളിക്കുമ്പോൾ പണത്തിന്റെ കാര്യം പറയാൻ പേടിയാണെനിക്ക്. കാരണം.നമ്മൾ മലയാളത്തിൽ നിന്നും വാങ്ങിക്കുന്നതിൽ കൂടുതൽ ശമ്പളം അവിടെ ലഭിക്കുന്നുണ്ട്. അതുകൊണ്ട് പറഞ്ഞാൽ കുറഞ്ഞുപോകുമോ എന്ന് ടെൻഷൻ ആണ്. അതുകൊണ്ട് ഞാൻ അവരോട്തന്നെ പറയാൻ പറയും. അതെനിക്ക് ഓക്കേ ആണോ എന്ന നോക്കാമെന്ന് പറയും.
അവർ വിചാരിക്കും എനിക്ക് ജാഡയാണെന്ന്. പക്ഷെ പറഞ്ഞാൽ കുറഞ്ഞുപോയാലോ എന്ന് വിചാരിച്ചിട്ടാണ്. ഇപ്പോഴൊക്കെ മലയാള സിനിമകളുടെ ഷൂട്ടിങ്ങിനു പോകുമ്പോൾ, ലഭിക്കേണ്ടതായുള്ള എല്ലാ സൗകര്യങ്ങളും എനിക്ക് കിട്ടുന്നുണ്ട്. പക്ഷെ കഴിഞ്ഞ രണ്ടു സിനിമകളിൽ ഒന്നിലെ പണം ഞാൻ അടികൂടിയാണ് വാങ്ങിച്ചത്, ഒരെണ്ണത്തിൽ എനിക്ക് കിട്ടാനുമുണ്ട്. ചെക്ക് താരമെന്നൊക്കെ പറഞ്ഞിരുന്നു. ഇനി കള്ള ചെക്കൊക്കെ തന്ന് അതിന്റെ പിറകെ പോകാനൊന്നും എനിക്ക് വയ്യ. എന്റെ മാനേജരെ കൊണ്ടൊക്കെ വിളിച്ചു സംസാരിപ്പിച്ചു, പക്ഷെ രക്ഷയില്ലായിരുന്നു.”
മലയാളത്തിലേക്കാൾ സ്വീകാര്യത തമിഴിൽ നിന്നും ലഭിക്കുമെന്നാണ് ജാനകി സുധീറിന്റെ വിലയിരുത്തൽ. പൊതുവെയുള്ള അഭിപ്രായങ്ങളും അങ്ങനെത്തന്നെയാണ്. അതിനുദാഹരണമാണ് , മലയാളത്തിൽനിന്നും തമിഴിലേക്ക് പോയി പ്രശസ്തരായ നടിമാർ.