പ്രശസ്ത ചലച്ചിത്ര താരം അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. നെടുംകണ്ടം സ്വദേശികളും സഹോദരങ്ങളുമായ വിഷ്ണു, ജിഷ്ണു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘടാനം കഴിഞ്ഞ് തിരിച്ചു മടങ്ങുകയായിരുന്നു അനുശ്രീ. ഈ സമയത്താണ് അപകടം സംഭവിച്ചത്.
നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ വെച്ചാണ് അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടി ഇടിച്ചത്. പരിക്കേറ്റ ഇരുവരെയും നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ഉടൻ തന്നെ എത്തിക്കുയും ചെയ്തു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും അനുശ്രീയും ചേർന്ന് ഇരുവരെയും മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാല്‍ സഹിക്കുമോ?: അനുശ്രീ
ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാല്‍ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ‘മിത്ത്’ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് നടിയുടെ പ്രതികരണം.
”ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്. നമ്മള്‍ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്” നടി പറഞ്ഞു.