മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് മകളുടെ വീഡിയോ പങ്കുവെച്ച് അപർണ; എന്തിനിത് ചെയ്‌തെന്ന് ആരാധകർ

0
324

ടെലിവിഷൻ പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു സിനിമ സീരിയൽ താരം അപർണ നായരുടെ വിയോഗം. കരമനയിലെ വീട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ തൂങ്ങി മരിച്ച നിലയിലാണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്. നടിയുടെ മരണത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അപർണ മരിക്കുന്ന സമയത്ത് അമ്മയും സഹോദരിയും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അപർണ തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് എത്താറുണ്ട്. എന്നാൽ മരണത്തിന് തൊട്ടു മുൻപ് അപർണ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കു വെച്ചിരുന്നു.

അപർണ തന്റെ രണ്ടാമത്തെ മകളുടെ ഒരു വീഡിയോ ആയിരുന്നു പങ്കു വെച്ചിരുന്നത്. രണ്ട് പെണ്മക്കളാണ് താരത്തിനുള്ളത്. എന്നാൽ ഈ അടുത്ത കുറച്ച് ദിവസങ്ങളായി താരം സോഷ്യൽ മീഡിയയിൽ നിരാശാജനകമായതും പ്രതീക്ഷകൾ അസ്തമിച്ച പോലെയും തോന്നിയിരുന്ന പോസ്റ്റുകളാണ് പങ്കുവെച്ചിരുന്നത്.” ഇപ്പോഴത്തെ നിന്നെ നിനക്ക് തന്നെ ഇഷ്ടം ഇല്ലെന്നാണോ, അതിന്റെ കാരണം എന്തെന്ന് അറിയാമോ, സ്വപ്നം കാണാൻ നീ ഇടക്ക് എവിടെ വച്ചോ മറന്നു പോയി”, എന്നിങ്ങനെയുള്ള കുറിപ്പുകളാണ് താരത്തിന്റെ പോസ്റ്റിൽ കൂടുതലും ഉണ്ടായിരുന്നത്.

 

അപർണ കടുത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയിരുന്നതെന്നാണ് ഈ കുറിപ്പുകളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. ‘മേഘതീർഥ’ത്തിലൂടെ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘കൽക്കി’, ‘അച്ചായൻസ്’, ‘മുദ്ദുഗൗ’ എന്നീ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം ‘ആത്മസഖി’, ‘ചന്ദനമഴ’, ‘ദേവസ്‍പർശം’, ‘മൈഥിലി വീണ്ടും വരുന്നു’ തുടങ്ങിയ സൂപ്പർ ഹിറ്റ് മലയാളം സീരിയലുകളിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി അപർണ മാറിയത്.

അപർണയുടെ മരണം ഞെട്ടലോടെയാണ് താരങ്ങൾ അറിഞ്ഞത്.ഈ മേഖലയിലെ മറ്റ് അഭിനേതാക്കളുമായി മികച്ച സൗഹൃദം പുലർത്തിയിരുന്ന നടി ആയിരുന്നു അപർണ. ആലുവയിൽ അഞ്ച് വയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ടപ്പോൾ നടിയും പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ‘ഇങ്ങനെയുള്ളവന്മാരെ എന്ത് ചെയ്യണമെന്ന്’ ചോദിച്ചാണ് നടി രംഗത്ത് എത്തിയിരുന്നത്. സാമൂഹിക വിഷയങ്ങളിൽ അപർണ പലപ്പോഴും തന്റെ അഭിപ്രായം അറിയിച്ചുകൊണ്ട് രംഗത്ത് എത്താറുണ്ട്. എന്തായാലും താരത്തിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഒട്ടനവധി താരങ്ങളും ആരാധകരുമാണ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here