ഷക്കീലയ്ക്ക് ബിഗ്‌ബോസിൽ നിന്നും ലഭിക്കുന്ന തുകയുടെ കണക്ക് പുറത്ത്

0
254

തെന്നിന്ത്യൻ സിനിമ ലോകത്തെ നിറസാന്നിധ്യമായിരുന്നു നടി ആയിരുന്നു ഷക്കീല. സിനിമാ ലോകത്ത് ഷക്കീല എന്ന പേര് ഒരു മലയാളിയും മറക്കില്ല. കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു ഷക്കീല തെലുങ്ക് ബിഗ്‌ബോസ് സീസൺ സെവണിൽ മത്സരാർത്ഥിയായി എത്തിയത്. ഇപ്പോഴിതാ ബിഗ്‌ബോസിൽ വെച്ച് ഷക്കീലയ്ക്ക് ബിഗ്‌ബോസിൽ നിന്നും ലഭിക്കുന്ന പണം എത്രയാണെന്ന കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 3.5 ലക്ഷമാണ് ഷക്കീലയ്ക്ക് ബിഗ്‌ബോസിൽ നിന്നും ലഭിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

എ ഫിലിമുകൾ ഒന്നും ഇഷ്ടമല്ല, കിന്നാരതുമ്പി ഒരു തവണ കണ്ടു ; ഇഷ്ടം മോഹൻലാലിനെ: ഷക്കീല - Shakkeela about A certified movies - Malayalam News

കഴിഞ്ഞ ദിവസം ഷക്കീല ബിഗ്‌ബോസ് വീട്ടിൽ വെച്ച് തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞിരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഷക്കീല പറഞ്ഞത് ഇങ്ങനെ ആയിരുന്നു, “ഞാൻ പത്താം ക്‌ളാസ് വരെയാണ് പഠിച്ചത്. പത്തിൽ തോറ്റു പോയി. എന്റെ കുടുംബം നോക്കാൻ വേണ്ടി മാത്രമാണ് ഞാൻ സിനിമയിൽ അഭിനയിച്ചത്. എന്റെ അച്ഛൻ എന്നെ ഒരുപാട് അടിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഒരു മേക്കപ്പ്മാനാണ് എനിക്ക് സിനിമയിൽ അവസരം വാങ്ങി തരാമെന്ന് പറഞ്ഞത്. അങ്ങനെയാണ് ഒരു സിനിമയിൽ സിൽക്കിന്റെ അനിയത്തിയായി അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയത്.

actress shakkeela opens up about her Congress entry - Malayalam Oneindia

എന്നാൽ ചില സിനിമകളിൽ അവിടെ എത്തിയ ശേഷം എന്നോട് തുണി അഴിക്കാൻ പറയുമായിരുന്നു. അത് ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ ചെയ്യരുതെന്ന് അവരോട് പറയാൻ മാത്രമാണ് അച്ഛൻ എന്നോട് പറഞ്ഞത്. പക്ഷെ എന്റെ കുടുംബം എന്നെ ഒരു പൊന്മുട്ട ഇടുന്ന തറവായിട്ടായിരുന്നു കണ്ടിരുന്നത്. എന്റെ സഹോദരിയാണ് സാമ്പത്തിക കാര്യങ്ങൾ എല്ലാം കൈകാര്യം ചെയ്തിരുന്നത്. അങ്ങനെ ചെയ്തപ്പോൾ രക്ഷപ്പെട്ടത് അവൾ മാത്രമായിരുന്നു. എന്നെ ചതിച്ച് അവളെല്ലാം സ്വന്തമാക്കി. ഇടയ്ക്ക് ഒരു സമയത്ത് ചിലർ എന്റെ സിനിമകൾ ബാൻ ചെയ്യാൻ ശ്രമിച്ചിരുന്നു.

ஒடிடி-யில் ரிலீஸ் ஆகிறதா பிரபல நடிகை ஷகிலாவின் பயோபிக்..? படத்தை வாங்க அப்படி போட்டியாம்ல..! | Actress Shakeela Biopic likely to release on OTT - Tamil Filmibeat

പിന്നീട് എന്റെ സിനിമകൾക്കൊന്നും സെൻസർ അനുമതി ലഭിക്കാതെയായി. അങ്ങനെ എന്റെ വീട്ടിൽ ഒന്നും ഇല്ലാത്ത അവസ്ഥയിലെത്തി. നാല് വർഷം ഞാൻ വീട്ടിൽ വെറുതെയിരുന്നു. ആ സമയത്ത് ആരും എന്നെ സാധാരണ സിനിമകളിലേക്കൊന്നും വിളിച്ചിരുന്നില്ല. അപ്പോഴാണ് സംവിധായകൻ തേജ സാർ ഒരു ദൈവത്തെ പോലെ എന്റെ മുൻപിലേക്ക് എത്തുന്നത്. അദ്ദേഹമാണ് ജയം എന്ന ചിത്രത്തിൽ എനിക്ക് അവസരം നൽകിയത്. അതിന് ശേഷമാണ് ഞാൻ സാധാരണ സിനിമകളിൽ അഭിനയിച്ചു തുടങ്ങുന്നത്’ എന്നാണ് ഷക്കീല പറഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here