തെന്നിന്ത്യൻ സിനിമ ലോകത്തെ നിറസാന്നിധ്യമായിരുന്നു നടി ആയിരുന്നു ഷക്കീല. സിനിമാ ലോകത്ത് ഷക്കീല എന്ന പേര് ഒരു മലയാളിയും മറക്കില്ല. എന്നാല്‍ കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ഷക്കീല തരംഗം അവസാനിച്ചു. മലയാള സിനിമ ലോകത്ത് നിന്നും വിട പറഞ്ഞ നടി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ഷക്കീല അഭിനയിച്ചു. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ഷക്കീല തെലുങ്ക് ബിഗ്‌ബോസ് സീസൺ സെവണിൽ മത്സരാർത്ഥിയായ എത്തിയത്. ഇപ്പോഴിതാ ബിഗ്‌ബോസിൽ വെച്ച് ഷക്കീല പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്റെ കുടുംബത്തെ പിന്തുണയ്ക്കാനായിട്ടാണ് ചെറിയ പ്രായത്തിൽ തന്നെ താൻ സിനിമയിലേക്ക് എത്തിയതെന്നാണ് ഷക്കീല പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെയാണ്, “ഞാൻ പത്താം ക്‌ളാസ് വരെയാണ് പഠിച്ചത്. പത്തിൽ തോറ്റു പോയി. എന്റെ കുടുംബം നോക്കാൻ വേണ്ടി മാത്രമാണ് ഞാൻ സിനിമയിൽ അഭിനയിച്ചത്. എന്റെ അച്ഛൻ എന്നെ ഒരുപാട് അടിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഒരു മേക്കപ്പ്മാനാണ് എനിക്ക് സിനിമയിൽ അവസരം വാങ്ങി തരാമെന്ന് പറഞ്ഞത്. അങ്ങനെയാണ് ഒരു സിനിമയിൽ സിൽക്കിന്റെ അനിയത്തിയായി അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയത്.
എന്നാൽ ചില സിനിമകളിൽ അവിടെ എത്തിയ ശേഷം എന്നോട് തുണി അഴിക്കാൻ പറയുമായിരുന്നു. അത് ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ ചെയ്യരുതെന്ന് അവരോട് പറയാൻ മാത്രമാണ് അച്ഛൻ എന്നോട് പറഞ്ഞത്. പക്ഷെ എന്റെ കുടുംബം എന്നെ ഒരു പൊന്മുട്ട ഇടുന്ന തറവായിട്ടായിരുന്നു കണ്ടിരുന്നത്. എന്റെ സഹോദരിയാണ് സാമ്പത്തിക കാര്യങ്ങൾ എല്ലാം കൈകാര്യം ചെയ്തിരുന്നത്. അങ്ങനെ ചെയ്തപ്പോൾ രക്ഷപ്പെട്ടത് അവൾ മാത്രമായിരുന്നു. എന്നെ ചതിച്ച് അവളെല്ലാം സ്വന്തമാക്കി. ഇടയ്ക്ക് ഒരു സമയത്ത് ചിലർ എന്റെ സിനിമകൾ ബാൻ ചെയ്യാൻ ശ്രമിച്ചിരുന്നു. പിന്നീട് എന്റെ സിനിമകൾക്കൊന്നും സെൻസർ അനുമതി ലഭിക്കാതെയായി.
അങ്ങനെ എന്റെ വീട്ടിൽ ഒന്നും ഇല്ലാത്ത അവസ്ഥയിലെത്തി. നാല് വർഷം ഞാൻ വീട്ടിൽ വെറുതെയിരുന്നു. ആ സമയത്ത് ആരും എന്നെ സാധാരണ സിനിമകളിലേക്കൊന്നും വിളിച്ചിരുന്നില്ല. അപ്പോഴാണ് സംവിധായകൻ തേജ സാർ ഒരു ദൈവത്തെ പോലെ എന്റെ മുൻപിലേക്ക് എത്തുന്നത്. അദ്ദേഹമാണ് ജയം എന്ന ചിത്രത്തിൽ എനിക്ക് അവസരം നൽകിയത്. അതിന് ശേഷമാണ് ഞാൻ സാധാരണ സിനിമകളിൽ അഭിനയിച്ചു തുടങ്ങുന്നത്’ എന്നാണ് ഷക്കീല പറഞ്ഞത്.