സായ് ദുർഗ തേജി​ന്റെ 18-ാമത് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി

0
90

തെലുങ്ക് സൂപ്പർ താരം സായ് ദുർഗ തേജ് നായക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളിയും തെന്നിന്ത്യൻ താരവുമായ ഐശ്വര്യ ലക്ഷ്മി ആണ്. ‘വിരൂപാക്ഷ’, ‘ബ്രോ’ എന്നീ ചിത്രങ്ങളുടെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം സായി ദുർഗ തേജ് നായകനാവുന്ന ഈ ചിത്രം സംവിധാനം നിർവ്വഹിക്കുന്നത് രോഹിത് കെ പി ആണ്. ചിത്രത്തിൽ, വസന്ത എന്ന് പേരുള്ള ശക്തമായ കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)

തരിശു ഭൂമിയിലെ ഉന്മേഷദായകമായ ഒരു കാറ്റ് എന്നാണ് പോ​സ്റ്ററിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. മരുഭൂമി പോലെ ഉള്ള സ്ഥലത്ത് നിരവധി കള്ളിമുൾച്ചെടികൾക്കിടയിൽ നിൽക്കുന്ന താരത്തി​ന്റെ കഥാപാത്രത്തെ നമ്മുക്ക് പോ​സ്റ്ററിൽ കാണാം. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വലിയ സെറ്റിലാണ് ഇപ്പോൾ ഈ ചിത്രത്തി​ന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ പീരീഡ് ആക്ഷൻ ഡ്രാമയിൽ, വളരെ ശക്തനായ ഒരു കഥാപാത്രമായാണ് സായി ദുർഗ തേജ് വേഷമിടുന്നത്.

ഹനുമാൻ എന്ന ചിത്രത്തി​ന്റെ പാൻ ഇന്ത്യ വിജയത്തിന് ശേഷം, നിർമ്മാതാക്കളായ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്ന് പ്രൈംഷോ എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു എന്നതും ഈ ചിത്രത്തി​ന്റെ മറ്റൊരു പ്രത്യേകതയാണ്.. സായ് ദുർഗ തേജി​ന്റെ പതിനെട്ടാമത്തെ ചിത്രമാണ് ഇത്. അതുകൊണ്ടുതന്നെ SDT18 എന്നാണ് ചിത്രത്തിന് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന, സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ – കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ – പ്രൈംഷോ എന്റർടെയ്ൻമെന്റ്, പിആർഒ – ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here