ബോളിവുഡിലെ ഖാൻ ത്രയങ്ങളിൽ തന്റെ അഭിനയം കൊണ്ട് മറ്റുള്ളവരെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന നടനാണ് ആമീർ ഖാൻ. ഇപ്പോഴിതാ താരം തമിഴ് സിനിമയിൽ അഭിനയിക്കാനെത്തുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
സിനിമ നിർമാണ കമ്പനിയായ എ ജി ആസ് ഗ്രൂപ്പിന്റെ അസ്സോസിയേറ്റായ ഐശ്വര്യ കല്പാത്തി ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച ചിത്രമാണ് പുതിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ആമീർ ഖാന്റെ കൂടെയുള്ള ചിത്രത്തിനടിയിൽ. “നമ്മുടെ കാലത്തെ മികച്ച നടന്മാരിലൊരാളെ കാണാൻ സാധിച്ചു എന്നുള്ളത് എനിക്കിപ്പഴും വിശ്വസിക്കാൻ സാധിക്കുന്നില്ല” എന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത് കൂടെ വർക് ഫയൽസ് എന്ന ഹാഷ് ടാഗ് കൂടി ചേർത്തിരിക്കുന്നുണ്ട്. ഇത് എ ജി ആസ് ഗ്രൂപ്പിന്റെ അടുത്ത സിനിമക്കായുള്ള കൂടി കാഴ്ച്ചയെ ഉദ്ദേശിച്ചാണോ എന്ന ചോദ്യമാണുയരുന്നത്.
View this post on Instagram
തമിഴിൽ പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ജയം രവി നായകനാകുന്ന “തനി ഒരുവൻ 2 ” വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയുടെ അടുത്ത സിനിമയായ ഇനിയും പേരിട്ടിട്ടില്ലാത്ത ‘തലപതി 68’ തുടങ്ങിയവയുടെ നിർമാണം എ ജി എസ ഗ്രൂപ്പ് ആണ് നിർവഹിക്കുന്നത്. ഇരു സിനിമകളിലെയും നായക നടനെ മാത്രമേ നിലവിൽ അനൗൺസ് ചെയ്തിട്ടുള്ളു. ഈ സിനിമകളിലേതെങ്കിലുമൊന്നിലായിരിക്കും ആമിർ അഭിനയിക്കാനെത്തുക എന്ന നിഗമനമാണ് നിലവിലുയരുന്നത്.
സമീപ കാലത്തു ഇന്ത്യൻ സിനിമയിൽ നിരവധി നടൻമാർ മറ്റു ഭാഷകളിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. നിലവിൽ തീയേറ്ററുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന തമിഴ് സിനിമയായ ജെയിലറിൽ കന്നഡ സൂപർ സ്റ്റാർ ശിവ രാജ് കുമാർ, ഹിന്ദി സിനിമയിൽ നിന്നുള്ള ജാക്കി ഷെറോഫ് മലയാളത്തിൽ നിന്നും മോഹൻലാൽ എന്നിവർ അഭിനയിച്ചിരുന്നു കൂടാതെ പുറത്തിറങ്ങാനിരിക്കുന്ന ലോകേഷ് കനകരാജ്- വിജയ് സിനിമ ലിയോ യിൽ ബോളിവുഡിൽ നിന്നുള്ള സഞ്ജയ് ദത്ത് വില്ലനായെത്തുന്നുണ്ട്.
തനി ഒരുവൻ സിനിമയുടെ ഒന്നാം ഭാഗത്തിൽ അരവിന്ദ് സ്വാമി ശക്ത്തനായ വില്ലൻ കഥ പാത്രമായി അഭിനയിച്ചിട്ടുണ്ടായിരുന്നു. അതിനെ വെല്ലുന്ന വില്ലൻ കഥാപാത്രത്തെയാണ് രണ്ടാം ഭാഗത്തിൽ അണിയിച്ചൊരുക്കുന്നതെന്ന സൂചന സിനിമയുടെ അനൗൺസ്‌മെന്റ് വിഡിയോയിലൂടെ പിന്നണിയിലുള്ളവർ തന്നിട്ടുണ്ടായിരുന്നു ആ വില്ലനായാണോ ആമിർ എത്തുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത് ഇനി അതല്ല വിജയുടെ കൂടെയാണ് താരം എത്തുന്നതെങ്കിൽ അതും വലിയ പ്രതീക്ഷകളാണ് പ്രേക്ഷക മനസ്സിൽ നിറക്കുന്നത്