മലയാളികളുടെ ഇഷ്ട്ട താരമാണ് നടി ഐശ്വര്യ ലക്ഷ്മി. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കു വെച്ച ഗ്ലാമറസ് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മെറൂൺ കളർ സ്ലീവ് ലെസ്സ് ഡ്രെസ്സിൽ കൗച്ചിൽ കിടക്കുന്ന ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്. പോസ്റ്റിനടിയിൽ നിരവധി ആരാധകർ സ്നേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
View this post on Instagram
2017 ഇൽ അൽത്താഫ് സാലിം സംവിധാനം ചെയ്ത നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയെന്ന സിനിമയിലൂടെയാണ് നടി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. അതിനു ശേഷം ടോവിനോ തോമസിന്റെ കൂടെ ആഷിഖ് അബു ചിത്രമായ മയാനദിയിലെ അപ്പു എന്ന യുവതിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. എന്നാൽ രാജ്യമൊട്ടാകെ പ്രേക്ഷകശ്രദ്ധ നേടിയ മണിരത്‌നം ചിത്രമായ ‘പൊന്നിൻ സെൽവനി’ലൂടെ താരം ഒരു പാൻഇന്ത്യൻ സ്റ്റാറായി മാറുകയായിരുന്നു. ചിത്രത്തിലെ ഐശ്വര്യയുടെ പൂങ്കുഴലി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഇന്ന് മലയാള സിനിമയിലെ തിരക്കേറിയ നടിമാരിലൊരാള് കൂടിയാണ് ഐശ്വര്യ ലക്ഷ്മി.
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷി ജോഷി സംവിധാനം ചെയ്ത ദുൽകർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്തതായാണ് ഐശ്വര്യ അഭിനയിച്ചതിൽ റിലീസ് ചെയ്ത അവസാന സിനിമ. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട പ്രൊമോഷൻ പരിപാടികൾ ആണ് കിംഗ് ഓഫ് കൊത്തയുടെ ഭാഗമായി നടന്നിരുന്നത്.
സീ സ്റ്റുഡിയോസും വേഫറെർ ഫിലിംസും നിർമ്മിച്ച കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്‌ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’ ഓണത്തിന് പ്രേക്ഷകർക്കുള്ള സമ്മാനമായി മാറിയിരിക്കുകയാണ്.