കഴിഞ്ഞ ദിവസമായിരുന്നു നടൻ ജയസൂര്യ കളമശ്ശേരി കാർഷികോത്സവത്തിൽ അതിഥിയായി എത്തിയിരുന്നത്. വേദിയിൽ വെച്ച് ജനങ്ങളോട് സംസാരിക്കുന്നതിനിടെ നടൻ കർഷകരുടെ പ്രശ്നങ്ങളും അധികാരികളുടെ മുൻപിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയായി വാർത്ത സമ്മേളനത്തിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. അരുണിന്റെ വാക്കുകൾ ഇങ്ങനെ, “പിആർഎസ് ലോൺ എടുക്കുന്നത് കേരളത്തിലെ ഗവൺമെന്റാണ്.

കേരളത്തിലെ ഗവണ്മെന്റ് ഈ ലോൺ കൃഷിക്കാർക്ക് നല്കാൻ വേണ്ടി എടുക്കുന്നതിന്റെ സാഹചര്യം കേന്ദ്ര ഗവണ്മെന്റ് 512 കോടി രൂപ കൃഷിക്കാർക്ക് നൽകേണ്ടതാണ്. എന്നാൽ ഈ തുക കേന്ദ്ര ഗവണ്മെന്റ് കേരളത്തിന് നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളം ഗവൺമെന്റിന് പിആർഎസ് ലോൺ എടുക്കേണ്ടി വന്നത്. ഈ പിആർഎസ് ലോൺ പലിശയടക്കം അടയ്ക്കാൻ പോകുന്നത് കേരളത്തിലെ ഗവൺമെന്റാണ്. അത്തരത്തിൽ പിആർഎസ് ലോൺ ഉൾപ്പെടെ എടുത്തത് കൊണ്ടാണ് 1817 കോടി രൂപ ഈ കഴിഞ്ഞ കാലങ്ങളിലായി കർഷകർക്ക് കേരളത്തിലെ ഗവൺമെന്റിന് കൈമാറാൻ സാധിച്ചത്.

ഇൻ അവർക്ക് കൊടുക്കുവാനുള്ളത് 360 കോടി രൂപയാണ്. ഈ തുക കൊടുക്കാനിരിക്കെ നമ്മൾ മനസിലാക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യം 512 കോടി രൂപ കേന്ദ്ര ഗവണ്മെന്റ് നൽകുവാനുണ്ട് എന്നതാണ്. ഇനി കൊടുക്കുവാനുള്ള 360 കോടി രൂപ ഉൾപ്പെടെ കടമെടുത്ത് കൊടുക്കുവാനാണ് കേരളത്തിലെ ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ യാഥാർഥ്യങ്ങളെല്ലാം ബോധപൂർവ്വം മറച്ചു വെച്ചുകൊണ്ടാണ് സംഘപരിവാർ അനുകൂലികളായ ചില വ്യക്തികൾ ഈ കേരളത്തിലെ മണ്ണിൽ കേരളത്തിലെ ഗവണ്മെന്റിനെ, കൃഷി വകുപ്പിനെ കാർഷിക മേഖലയെ, കരി വാരി തേക്കുക എന്ന ലക്ഷ്യത്തോട് കൂടി ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നത്.

കണക്കുകളിലൂടെയും, യാഥാർഥ്യങ്ങളിലൂടെയും, തെളിവുകളിലൂടെയും ഉറപ്പിച്ച് പറയാൻ സാധിക്കും കേരളത്തിലെ കർഷകർക്ക് മെച്ചപ്പെട്ട കാർഷിക അന്തരീക്ഷം ഒരുക്കി കൊടുക്കുന്ന ഗവൺമെന്റാണ് ഇവിടെ ഉള്ളതെന്ന. വലിയ പ്രതിസന്ധികളും പരിമിതികളും നിലനിൽക്കുന്ന സാഹചര്യത്തിലും കേരളത്തിലെ ഗവണ്മെന്റ് സാമ്പത്തിക പരാധീനകൾക്ക് നടുവിലും കൃഷിക്കാർക്ക് അവരുടെ സബ്‌സിഡി കൃത്യമായി നൽകുന്നുണ്ട്. നെൽകൃഷി ചെയ്യുന്ന കർഷകർക്ക് അവരുടെ സബ്‌സിഡി ഉൾപ്പെടെ സഹായമുൾപ്പെടെ അവർക്ക് നൽകുന്ന വിത്തും വളവും ഉൾപ്പെടെ കൃത്യമായും സൗജന്യമായും സബ്സിഡിയോടു കൂടി ഈ ഗവണ്മെന്റ് നൽകുന്നുണ്ട്.

