ടോവിനോ പാൻ ഇന്ത്യൻ ചിത്രം ‘അജയന്‍റെ രണ്ടാം മോഷണം’ പോസ്റ്റർ പുറത്ത്

0
191

സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ പുതിയ ഫാന്റസി ചിത്രമാണ് ‘അജയന്‍റെ രണ്ടാം മോഷണം'(എആർഎം). മലയാള ചലച്ചിത്ര മേഖലയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ് ഇത്. അതോടൊപ്പം പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ഈ സിനിമയ്ക്ക് ആരാധകരും ഏറെയാണ്. മുൻപേ തന്നെ പുറത്തു വന്നിരുന്ന സിനിമയുടെ ടീസർ വളരെയേറെ ജനശ്രദ്ധ നേടിയ ഒന്നായിരുന്നു. ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. നിലവിൽ ടോവിനോ ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Ajayante Randam Moshanam - IMDb

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നീ പ്രശസ്ത താരങ്ങളാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. തെലുങ്ക് സിനിമ മേഖലയിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് ‘അജയന്‍റെ രണ്ടാം മോഷണം'(എആർഎം). എന്നാൽ ഇപ്പോഴിതാ ചിത്രത്തിൽ കൃതിയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത് വീട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രമായാണ് കൃതി എത്തുന്നത്.

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

 അതോടൊപ്പം മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാൻ ഇന്ത്യൻ സിനിമയായാണ് പ്രദർശനം നടത്തുക. അഞ്ച് ഭാഷകളിലായാണ് സിനിമ എത്തുന്നത്. മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ്, എന്നിവർ ചേർന്നാണ് അജയന്‍റെ രണ്ടാം മോഷണം'(എആർഎം) നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ ഈ സിനിമയിൽ എത്തുന്നത്.

ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നീ താരങ്ങളാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത്. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം.എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here