‘അജുവി​ന്റെ ലുക്ക് തീരുമാനിക്കുന്നത് അജു തന്നെയാണ്’ :ധ്യാൻ ശ്രീനിവാസൻ

0
184

ദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിൽ വേറിട്ട ഒരു ലുക്കിലാണ് ആണ് നടൻ അജു വർഗീസ് എത്തിയത്. പുതിയൊരു മേക്കോവർ ആയിരുന്നു അത്. പല സിനിമകളിലെയും അജു വർഗീസിന്റെ ലുക്കിന് പിന്നിൽ മേക്കപ്പ്മാനോ സംവിധായകരോ അല്ല, അജു തന്നെയാണെന്നാണ് നടൻ ധ്യാൻ ശ്രീനിവാസൻ പറയുന്നത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ …

”എന്നാ താൻ കേസ് കൊട് എന്ന സിനിമ കണ്ടിട്ട് ചാക്കോച്ചന്റെ ആ മേക്കോവർ കണ്ട് തീരുമാനിച്ചതായിരിക്കും, അങ്ങനൊരു ലുക്ക് ആയിക്കോട്ടെ എന്നാണ് എനിക്ക് തോന്നുന്നത്. അജു ആ ലുക്ക് പറഞ്ഞ് വാങ്ങിച്ചതാണ്. പലപ്പോഴും അജുവിന്റെ മേക്കോവറിന് പുറകിൽ മേക്കപ്പ്മാനിന്റെയോ സംവിധായകന്റെയോ തീരുമാനമല്ല ഉള്ളത്. എല്ലാം അജുവിന്റെ തീരുമാനമാണ്. കുഞ്ഞിരാമായണത്തിലായാലും അടി കപ്യാരെ കൂട്ടമണിയിലായാലും എല്ലാത്തിലും ലുക്ക് തീരുമാനിച്ചത് അജുവാണ്. സിനിമയിലേക്ക് വരുമ്പോൾ തന്നെ അജു ചിന്തിക്കും, എങ്ങനെയൊക്കെ ലുക്കിൽ വ്യത്യാസം വരുത്താമെന്ന്. ആ ലുക്ക് ശരിയായാൽ മാത്രമേ അജുവിന്‌ ആത്മ വിശ്വാസം വരാറുള്ളു.

സിനിമയിലുടനീളം അജു ആ കൂളിംഗ് ഗ്ലാസ് ഊരിയിട്ടില്ല. ഒരു കുറി തൊട്ടിട്ടുണ്ട്, പല്ലിനു ഒരു വ്യത്യാസം നൽകിയിട്ടുണ്ട്. അതുകൊണ്ട് അജുവിനെ ഓർക്കുമ്പോൾ തന്നെ അജുവിന്റെ എല്ലാ കഥാപാത്രത്തിനും ഒരു വ്യത്യാസവും വ്യക്തിത്വവും അനുഭവപ്പെടും. കുഞ്ഞിരാമായണം ഓർക്കുമ്പോൾ നമ്മുടെ മനസിലേക്ക് വരിക ആ ചട്ടി വിഗ്ഗോക്കെ വെച്ചിട്ടുള്ള രൂപമാണ്. ഈ സിനിമ ഓർക്കുമ്പോഴും വിദ്യാധരൻ എന്ന കഥാപാത്രത്തിന്റെ ആ രൂപം ഓർമ്മവരും. കേരള ക്രൈം ഫയൽസിലെ അജു എന്നു പറയുന്നത് മീശയൊക്കെ ക്ലീൻ ഷേവ് ചെയ്ത ഒരു ലുക്കാണ്. അതേ രൂപമാണ് ഈ സിനിമയിലെങ്കിലും, പല്ലിലുള്ള വ്യത്യാസവും, കുറി, കൂളിംഗ് ഗ്ലാസ് ഒക്കെ വന്നപ്പോഴുള്ള വ്യത്യാസവും ഈ ലുക്കിനെ വേറിട്ടതാക്കി. അജുവിനെ പോലെ കുറച്ച് ആളുകൾ മാത്രമാണ് അങ്ങനെ ലുക്കിൽ വ്യത്യസ്തത കൊണ്ട് വരാറുള്ളത്.

ഞാൻ അങ്ങനെ ലുക്കിൽ വ്യത്യസ്തത കൊണ്ടുവരുന്ന ആളല്ല, അങ്ങനെ ശ്രമിക്കാറുമില്ല. അജു പക്ഷെ വർഷങ്ങളായി അങ്ങനെയാണ്. മമ്മൂക്കയെപോലെയാണ് എന്ന് അജു പറയാറുണ്ട്. കാരണം മമ്മൂക്ക ആദ്യം ലുക്ക് ഒന്ന് സെറ്റ് ചെയ്യാറുണ്ട്. മമ്മൂക്കയുടെ എല്ലാ പടവും അങ്ങനെയാണ്. പഴയ ,മൃഗയ, പുതിയ സിനിമ ഭ്രഹ്മയുഗം, റൊഷക്ക് തുടങ്ങി എല്ലാത്തിലും കൃത്യമായി ആ വ്യക്തിത്വം കഥാപാത്രത്തിന് ലുക്കിലൂടെ കൊടുക്കാറുണ്ട്.

അത്തരമൊന്നും ഞാനിതുവരെ പരീക്ഷിച്ചിട്ടില്ല. പല സിനിമകളുടെയും തുടർച്ച ഉള്ളതുകൊണ്ടൊക്കെ എന്റെ താടി എടുക്കാൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. പല സിനിമകളിലും എനിക്ക് ഈ താടിയുണ്ട്. സംവിധായകർ അങ്ങെനെ ആവിശ്യപ്പെട്ടിട്ടുമില്ല, ഈ ലുക്ക് മതിയെന്നാണ് പറയാറുള്ളത്. പക്ഷെ ഇനിയുള്ള സിനിമകളിൽ അത് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.”

LEAVE A REPLY

Please enter your comment!
Please enter your name here