ബിഗ്‌ബോസ് മലയാളം സീസൺ ഫൈവ് വിജയി അഖിൽ മാരാരിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മൂവി വേൾഡ് മീഡിയ സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി ഫാന്‍സ് ഫാമിലി ഷോ നടത്തിയിരുന്നു. പരിപാടിയിൽ വെച്ച് അഖിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അഖിലിന്റെ വാക്കുകൾ ഇങ്ങനെയാണ്, “ഞാൻ ഒരു കമ്യൂണിസ്റ്റുകാരനാണ്. ഉള്ളിൽ കമ്മ്യൂണിസം സൂക്ഷിക്കുന്ന ആളാണ് ഞാൻ. എന്റെ എല്ലാ പ്രവൃത്തികളും പരിശോധിക്കുമ്പോൾ കാണാൻ സാധിക്കും ഞാൻ പക്കാ കമ്മ്യൂണിസ്റ്റുകാരനാണെന്ന്.
സിപിഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ട്. പക്ഷെ ഇന്ന് അതും സാധ്യമല്ല. പാർട്ടിക്കുള്ളിൽ പാർട്ടിയെ വിമർശിക്കുന്നവരെ പുറത്താക്കും. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ശരികളെ പലപ്പോഴും പാർട്ടിക്കുള്ളിൽ അടിച്ചമർത്തുകയാണ് ചെയ്യുന്നത്. ഇന്നും പാർട്ടിക്കുള്ളിൽ തിരുത്താൻ ശ്രമിക്കുന്ന തിരുത്തൽ വാദികളെല്ലാം പാർട്ടിക്കുള്ളിൽ നശിച്ചു പോയവരാണ്. കോർപ്പറേറ്റുകൾക്കൊപ്പം സഞ്ചരിക്കുന്ന ബിജെപിയുടെ അതേ ആശയത്തെ പിന്തുടരുന്ന ഇടതുപക്ഷ സമീപനമാണ് ഇന്ന് ഈ പാർട്ടിയെ തുടർച്ചയായി അധികാരത്തിലെത്തിച്ചത്. എല്ലാത്തിലും നല്ല മനുഷ്യരുണ്ട്.
എല്ലാം വിട്ടെറിഞ്ഞ് മനുഷ്യർക്കൊപ്പം നിന്ന് ജീവിക്കുന്നവരുണ്ട്. ഞാൻ അധികം പുസ്തകങ്ങൾ വായിക്കാറില്ല. ഞാൻ വായിച്ചിട്ടുള്ള പുസ്തകങ്ങൾ മോട്ടിവേഷൻ പുസ്തകങ്ങളാണ്. സിനിമകൾ ഒടിടിയിലോ അല്ലാതെയോ ഞാൻ കണ്ടാൽ അത്, മനുഷ്യന്റെ യഥാർത്ഥ ജീവിത കഥകളാണ്. സാഹിത്യം വായിച്ചാലോ മറ്റു പുസ്തകങ്ങൾ വായിച്ചാലോ പ്രത്യേകിച്ച് അറിവ് കിട്ടുകയില്ല. പുസ്തകങ്ങൾ ഞാൻ റഫർ ചെയ്യാറുണ്ട്. ചരിത്ര കഥകളെല്ലാം പിൽക്കാലത്ത് കെട്ടുകഥകളായി മാറും. ഒരു മനുഷ്യന് എങ്ങനെ മുൻപോട്ട് വരാമെന്ന തരത്തിലുള്ള പുസ്തകങ്ങളാണ് ഞാൻ വായിച്ചിട്ടുള്ളത്.
ബാക്കിയെല്ലാം എന്റെ ചിന്തകളാണ്. എന്റെ രാഷ്ട്രീയ ആശയമുണ്ട്. അത് ജനങ്ങൾക്ക് മനസിലാകില്ല. അവർക്ക് മനസിലാകുന്ന ഒരു കാലം വരുമ്പോൾ മാത്രമേ അവർക്ക് എന്റെ രാഷ്ട്രീയം എന്താണെന്ന് തിരിച്ചറിയാൻ കഴിയുകയുള്ളു. ഒരു സിപിഎം എംഎൽഎയുടെ അടുത്ത് നമ്മൾ പോയി ഒരു കാര്യം സംസാരിക്കണമെങ്കിൽ ബ്രാഞ്ച് സെക്രെട്ടറി, ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയുടെയെല്ലാം കത്തുണ്ടെങ്കിൽ മാത്രമേ മുകളിലേക്ക് മുകളിലേക്ക് പോകാൻ കഴിയുകയുള്ളു. ” എന്നാണ് അഖിൽ പറഞ്ഞത്. ഉള്ളിൽ ഒരു കമ്മ്യൂണിസ്റ്റുകാരനായ കോൺഗ്രസ്സുകാരനാണ് ഞാൻ എന്നാണ് ഞാൻ കോൺഗ്രസിൽ പ്രവർത്തിക്കുമ്പോൾ പറഞ്ഞിരുന്നത്.