ബിഗ്‌ബോസ് സീസൺ ഫൈവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആളായി മാറിയ അഖിൽ മാരാരിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മൂവി വേൾഡ് മീഡിയ സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി ഫാന്‍സ് ഫാമിലി ഷോ നടത്തിയിരുന്നു. പരിപാടിയിൽ വെച്ച് അഖിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു എംഎൽഎ മുൻപ് പബ്ലിക്കായി പറഞ്ഞിരുന്നു മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നില്ലെന്ന്. ഞാൻ ഒരിക്കൽ ഉമ്മൻ ചാണ്ടിയെ വഴിയിൽ വെച്ച് പിടിച്ചു നിർത്തി ഒപ്പു ഇടീപ്പിച്ചിട്ടുണ്ട്.
പടിയിറങ്ങിയ ഉമ്മൻ ചാണ്ടിയെ പുറകെ പോയി പിടിച്ചുവെച്ച് എനിക്ക് ഒപ്പ് ഇടീപ്പിക്കാം. അത് ശെരിയോ എന്നുള്ളതല്ല. അത് നല്ലതാകണം. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം ജനങ്ങളുടെ നന്മയാണ്. പിന്നെ എന്ത് കൊണ്ടാണ് വ്യത്യസ്ത പാർട്ടികൾ ഉണ്ടാകുന്നത്. എല്ലാവരുടെയും ആഗ്രഹം ജനങ്ങളെ രക്ഷിക്കുക എന്നതാണ്. എല്ലാവരുടെയും ആഗ്രഹം ഒന്നാണെങ്കിൽ ഒരു പാർട്ടി മാത്രമേ ഉണ്ടാവുകയുള്ളു. ഒരു നൂറ്റിയൻപത് ആളുകളിൽ അഞ്ച് പാർട്ടി ഉണ്ടാവണമെങ്കിൽ അഞ്ച് പേർക്കും വ്യത്യസ്തമായ ചിന്തകളും വ്യത്യസ്തങ്ങളായ താല്പര്യങ്ങളും ഉണ്ടാകും.
അതായത് ഒരു ഇടതുപക്ഷ അനുഭാവിയെ സംരക്ഷിക്കുക എന്നുള്ളത് തന്നെയാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ നയം. ഇത് തന്നെയാണ് കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെയും ബിജെപിയുടെയും നയം. എതിർ അഭിപ്രായങ്ങളും വിമർശനങ്ങളും എനിക്ക് ഇഷ്ടമാണ്. ക്രിയാത്മകമായ വിമർശനങ്ങൾ ഇപ്പോഴും നല്ലതാണ്. എങ്കിൽ മാത്രമേ ഒരു നല്ല ഉത്തരം ഉണ്ടാവുകയുള്ളു. എനിക്ക് ഈഗോയില്ല. ഞാൻ അങ്ങനെയല്ല സംസാരിക്കാറുള്ളത്. ഞാൻ സംസാരിക്കുന്ന വിഷയത്തിൽ എനിക്ക് ശരികൾ കൊണ്ട് വരണമെങ്കിൽ ചോദ്യങ്ങൾ ക്രിയാത്മകമായ വിമർശനം ആയിരിക്കണം.
അതേസമയം ഇന്ന് അഖിലിന്റെ ജന്മദിനമാണ്. ഒട്ടനവധി ആളുകളാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. അഖിലിന്റെ ഭാര്യ രാജലക്ഷ്മി തന്റെ പ്രിയ ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ഇന്നലെയാക്കൾ പഴയത്, നാളെയേക്കാൾ ചെറുപ്പം, പിറന്നാൾ ആശംസകൾ’ എന്നാണ് രാജലക്ഷ്മി ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കേക്കിൽ മോഹൻലാൽ അഖിലിന് ബിഗ്‌ബോസ് കപ്പ് നൽകുന്ന ചിത്രമാണ് രാജലക്ഷ്മി തയ്യാറാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അഖിലും ഭാര്യയും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.