ബിഗ്‌ബോസ് മലയാളം സീസൺ ഫൈവിലൂടെ പ്രേക്ഷകരുടെ പ്രയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് സംവിധായകനായ അഖിൽ മാരാർ. ബിഗ്‌ബോസ് വീടിനുള്ളിൽ മികച്ച മത്സരം കാഴ്ച അഖിൽ മാരാർ തന്നെ ആയിരുന്നു ബിഗ്‌ബോസ് സീസൺ ഫൈവ് വിന്നറും. ഇപ്പോഴിതാ അദ്ദേഹം മൂവിവേള്‍ഡ് മീഡിയയുമായി സംയുക്തമായി നടത്തിയ ദുബായിലെ ഫാന്‍സ് ഫാമിലി ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അഖില്‍ മാരാരുടെ പിറന്നാളാണ് സെപ്തംബര്‍ 7 ന്. അതിനോടനുബന്ധിച്ച് സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി ഫാന്‍സ് ഫാമിലി ഷോയിലാണ് അദ്ദേഹം പങ്കെടുത്തത്.
അഖിൽ മാരാരുടെ വാക്കുകൾ ഇങ്ങനെയാണ്, “എന്റെ അൻപത്തിയഞ്ചാമത്തെ വയസ്സിൽ എനിക്ക് കുറെ കോടികൾ സമ്പാദിക്കണമെന്നോ ലോകത്തിലും കേരളത്തിലുമെല്ലാം ശ്രദ്ധിക്കപ്പെടുന്ന പ്രശസ്തി വേണമെന്നോ ആഗ്രഹിച്ചില്ല. എന്റെ പ്ലാൻ ഇതുവരെയും പറഞ്ഞിട്ടില്ല. ബിഗ്‌ബോസിൽ കപ്പ് കിട്ടിയപ്പോൾ ഞാൻ പറഞ്ഞത് ലോകങ്ങളെല്ലാം ക്ഷണപ്രപാഞ്ചാലം വേഗേന …. എന്നാണ്. ഇത് എഴുത്തച്ഛന്റെ വാചകങ്ങളാണ്. നമ്മുടെ ചുറ്റുമുള്ള എല്ലാ സുഖഭോഗങ്ങളും താൽക്കാലികമാണ്. അവിടെ ആത്യന്തികമായി മനുഷ്യന് സ്നേഹം മാത്രമേ നിലനിൽക്കുകയുള്ളൂ.
ഞാൻ എന്റെ അൻപത്തിയഞ്ചാമത്തെ വയസിൽ എന്താകണമെന്നുള്ളതിൽ, ഞാൻ ശ്രദ്ധിക്കുന്നത് എന്റെ പ്രശസ്തിയോ പണമോ അല്ല. എനിക്ക് ഇഷ്ടമുള്ള മേഖലയിലൂടെ സഞ്ചരിച്ച് എവിടെയെത്തുമെന്നാണ്. ചിലപ്പോൾ ഞാൻ നല്ലൊരു പൊതു പ്രവർത്തകൻ ആയേക്കാം. എനിക്ക് എല്ലാം വിട്ടെറിഞ്ഞ് ബസ്സിൽ സഞ്ചരിക്കാം. ജനങ്ങൾക്കൊപ്പം സഞ്ചരിക്കാം. എല്ലാം ജനങ്ങൾക്ക് വിട്ടു കൊടുത്ത് അവർക്കൊപ്പം എനിക്ക് ജീവിക്കാം. എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ വേണ്ട. ചിലപ്പോൾ ഞാൻ സ്വതന്ത്ര്യനായി മത്സരിച്ചാൽ ഞാൻ ജയിച്ചേക്കാം.
എന്റെ സിനിമ എഴുതിയപ്പോൾ ഞാൻ പറഞ്ഞത് വാഗ്ദാനങ്ങൾ നൽകി പറഞ്ഞു പറ്റിക്കുന്നവനാകരുത് ജനപ്രതിനിധി എന്നാണ്. ജനപ്രതിനിധികളെ കാണുമ്പോൾ ജനങ്ങൾ കുമ്പിടാൻ പാടില്ല. ജനപ്രതിനിധികൾ ജനങ്ങളെ നോക്കി കുമ്പിടണം. അതാണ് ജനാതിപത്യം. നമ്മൾ ഒരുത്തനെ ജയിപ്പിച്ച് എംഎൽഎ കാക്കിയിട്ട അവന്റെ ആപ്പീസിൽ എംഎൽഎയെ കാണണമെന്ന് പറഞ്ഞ് പോയിരിക്കേണ്ട അവസ്ഥയാണ്. പിന്നെന്താണ് രാജാവും പ്രജയും തമ്മിൽ വ്യത്യാസമുള്ളത്.ഇവിടെ എന്ത് ജനപത്യമാണ് ഉള്ളത്. രാജഭരണമായി മാറിയില്ലേ. ഈ സിസ്റ്റം മാറണം” എന്നാണ് അഖിൽ മാരാർ പറഞ്ഞത്.