നമ്മുടെ ഭരണഘടനയിൽ തന്നെ പറയുന്നുണ്ട് ഇന്ത്യ എന്നത് ഭാരതമാണ്. ഒരു കാലത്ത് ദേശീയ പുരസ്‌കാരങ്ങൾ ഭരത് പുസ്കാരങ്ങൾ എന്ന് അറിയപ്പെട്ടിരുന്നു. എന്റെ പേര് ഒരു കാലത്ത് അഖിൽ മാരാർ എന്നായിരുന്നു ഞാൻ അത് അഖിൽ മാരാർ എന്നാക്കി മാറ്റി. ഇന്ത്യയെന്ന പേര് മാറ്റി ഭാരതം എന്നാക്കിയാലും, ഇന്ത്യയെന്ന പേരിൽ തന്നെ നിന്നാലും എല്ലാം എനിക്ക് ഒരേ സ്നേഹം തന്നെ ആയിരിക്കും. എനിക്ക് ഞാൻ ജനിച്ച നാടിനോടാണ് സ്നേഹം അല്ലാതെ പേരിനോടല്ല.
സേവാഗോ, പ്രധാനമന്ത്രിയോ ആര് തന്നെ പറഞ്ഞതുകൊണ്ടോ അതിൽ മാറ്റം വരില്ല. രാജ്യത്തെ നിയമങ്ങൾ അനുസരികാകൻ നമ്മൾ തയ്യാറാവണം ഇതിന്റെ കാര്യത്തിലും അത് അത്രയേ ഉള്ളൂ. അതിന്റെ ശരി തെറ്റുകളെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല കാരണം അത് നമ്മുടെ ഭരണഘടനയിലുണ്ട്. അതിനപ്പുറത്ത് അതേസമയത്ത് ഇപ്പുറത്ത് ഒരു ‘ഇന്ത്യ’ എന്ന പേരിൽ ഒരു രാഷ്ട്രീയ സംഘടന രൂപം കൊണ്ടിട്ടുണ്ട്.
ആ ഒരു പേരിലാണ് ഇപ്പോൾ മാറ്റം വന്നത്. ജി 20 നടക്കുമ്പോൾ പ്രസിഡന്റിനെ സാധാരണ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്ന പേരിലാണ് പറഞ്ഞയക്കുന്നത് ഇത്തവണ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരിലാണ് വിട്ടത്. കാരണം കോൺഗ്രസ് നയിക്കുന്ന ‘ഇന്ത്യ’യുടെ പ്രസിഡന്റായി മാറാൻ സാധ്യതയുണ്ട് ഇന്ത്യൻ പ്രസിഡന്റ്. യഥാർത്ഥത്തിൽ ഇതൊരു രാഷ്ട്രീയ അജണ്ടയാണ് അവരെ എതിർക്കുന്നവർ ഒരു ചേരിയിൽ പ്രവർത്തിക്കുമ്പോൾ ആ പ്രവർത്തനങ്ങളെ എതിർക്കാൻ ഇവർ വേറെ തീരുമാനങ്ങൾ എടുക്കുന്നു അത്രയേ ഇതിൽ കാര്യമുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം ഇതിനു രണ്ടിനും പ്രത്യേകിച്ച് വിത്യാസം ഒന്നുമില്ല.
പിന്നെ വള്ളത്തോൾ എഴുതിവെച്ച വരികളില്ലേ ‘കേരളം എന്ന് കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ, ഭാരതം എന്ന് കേട്ടാലോ അഭിമാന പൂരിതമാകണം അന്തരംഗം’ വള്ളത്തോൾ സംഘിയൊന്നുമല്ലല്ലോ. എന്നെ സംബന്ധിച്ച് എല്ലാവർക്കും ശരികളുണ്ട്. ബിജെപിക്കും കോൺഗ്രസിനും എല്ലാവർക്കും. ഇതിൽ ഏതെങ്കിലും ഒരു പാർട്ടിയെ ശരിയാണ് എന്ന് പറഞ്ഞാൽ നമ്മലെ എടുത്ത് ആ പാർട്ടിയിലിടും.
അതുകൊണ്ട് പറയുമ്പോൾ നമ്മൾ സൂക്ഷിക്കണം കാരണം ഇപ്പോൾ മനുഷ്യൻ എന്നൊരു വിഭാഗം ഇപ്പോഴില്ല. എനിക്ക് മനുഷ്യനായിട്ട് ഇരിക്കാനാണ് ഇഷ്ടം. എനിക്കൊരു മകൻ ജനിച്ചാൽ മനുഷ്യൻ എന്ന് പേരിടണം എന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ് ഞാൻ. എന്റെ ഭാര്യ പറയുമായിരുന്നു മകൻ ജനിക്കല്ലേ , കാരണം മകനെ മനുഷ്യ എന്ന് വിളിക്കാൻ പറ്റുമോ എന്ന്. സിന്ധു നദീതട സംസ്കാരത്തിൽ ഇൻഡസിന്റെ പകുതി ഭാഗവുമുള്ളത് പാകിസ്താനിലാണ്. അതുകൊണ്ട് പാകിസ്ഥാൻ പേരു മാറ്റി ഇന്ത്യയെന്നാക്കട്ടെ.