‘ഇന്നലെയാക്കൾ പഴയത്, നാളെയേക്കാൾ ചെറുപ്പം’ : അഖിലിന് ആശംസയറിച്ച് ഭാര്യ രാജലക്ഷ്മി

0
228

ബിഗ്‌ബോസ് മലയാളം സീസൺ ഫൈവിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥിയായി മാറി ബിഗ്‌ബോസ് വിന്നറായ വ്യക്തതയാണ് അഖിൽ മാരാർ. താരത്തിന്റെ പിറന്നാൾ ദിവസമായ ഇന്ന് ഒട്ടനവധി ആളുകളാണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. അഖിൽ മാരാരിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മൂവി വേൾഡ് മീഡിയ സെപ്തംബര്‍ 6ന് ദുബായിലെ ആരാധകര്‍ക്കായി ഫാന്‍സ് ഫാമിലി ഷോ നടത്തിയിരുന്നു. അതിഗംഭീര പരിപാടി ആയിരുന്നു അഖിലിന് വേണ്ടി മൂവി വേൾഡ് സംഘടിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ അഖിലിന്റെ ഭാര്യ രാജലക്ഷ്മി തന്റെ പ്രിയ ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഇന്നലെയാക്കൾ പഴയത്, നാളെയേക്കാൾ ചെറുപ്പം, പിറന്നാൾ ആശംസകൾ’ എന്നാണ് രാജലക്ഷ്മി ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കേക്കിൽ മോഹൻലാൽ അഖിലിന് ബിഗ്‌ബോസ് കപ്പ് നൽകുന്ന ചിത്രമാണ് രാജലക്ഷ്മി തയ്യാറാക്കിയിരിക്കുന്നത്. 2023 മാർച്ച് 26നാണ് പതിനെട്ട് മത്സരാർത്ഥികളുമായി ബി​ഗ് ബോസ് മലയാളം സീസൺ ഫൈവ് ആരംഭിക്കുന്നത്.

ഒടുവിൽ അഖിൽ മാരാർ ടോപ് ഫൈവിലെത്തി കപ്പടിച്ചു. കൂടെ നിന്ന് വിജയിപ്പിച്ചവർക്ക് നന്ദി പറഞ്ഞ് അഖിൽ മാരാർ രംഗത്ത് എത്തിയിരുന്നു. ഒരുപാട് ദിവസം ബിഗ്‌ബോസിൽ നിൽക്കാം എന്ന് പ്രതീക്ഷിച്ചു വന്ന ഒരാളല്ല താനെന്നും, പത്ത് ദിവസം ആ വീട്ടിൽ നിന്നാൽ ഭാഗ്യം എന്ന് പറഞ്ഞു കൂട്ടുകാരന്മാർ പറഞ്ഞുവിട്ടതാണെന്നും ആയിരുന്നു അഖിൽ മാരാർ തന്റെ വിജയത്തിന് പിന്നാലെ പറഞ്ഞിരുന്നത്. വിജയി ആയതിന് ശേഷം അഖിൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഖിൽ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, “വളരെ സന്തോഷമുണ്ട്.എല്ലാവരോടും നന്ദി പറയുകയാണ്.എനിക്കുവേണ്ടി നിങ്ങൾ ചെയ്ത എല്ലാത്തിനോടും ഞാൻ നന്ദി പറയുന്നു എന്നായിരുന്നു പറഞ്ഞത്.

ബിഗ് ബോസ്സിൽ കയറിയപ്പോൾ എല്ലാവരിൽ നിന്നും ഒരു പോസിറ്റീവ് വൈബ് അല്ലായിരുന്നു കിട്ടിയതെന്നും അഖിൽ പറഞ്ഞിരുന്നു. ബിഗ്‌ബോസ് വീട്ടിൽ രാജലക്ഷ്മിയും മക്കളും അഖിലിനെ കാണാൻ എത്തിയ എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയ വീഡിയോ ആയിരുന്നു ഇത്. അഖിലിന്റെയും കുടുംബത്തിന്റെയും സ്നേഹത്തെ പ്രശംസിച്ചുകൊണ്ട് ഒട്ടനവധി പേരായിരുന്നു കമന്റുകളുമായി എത്തിയിരുന്നത്. ബിഗ്‌ബോസ് സീസൺ ഫൈവിൽ അതിഗംഭീര പ്രകടനം കാഴ്ച വെച്ച് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അഖിലിന് സോഷ്യൽ മീഡിയയുടെ ആശംസ പ്രവാഹമാണ് ഒഴുകിയെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here