ഒരിക്കൽ കൂടി ബിഗ്‌സ്‌ക്രീനിൽ മാമുക്കോയ എത്തുന്നു: ‘അക്കുവിന്റെ പടച്ചോൻ’ ട്രെയ്‌ലർ പുറത്ത്

0
329

മുരുകന്‍ മേലേരിയുടെ സംവിധാനത്തിൽ മാസ്റ്റർ വിനായക് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘അക്കുവിന്റെ പടച്ചോൻ’. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. ഈ ചിത്രത്തിന്റെ മറ്റൊരു വലിയ പ്രത്യേകത എന്തെന്നാൽ മാമുക്കോയയെ ഒരിക്കൽ കൂടി സ്‌ക്രീനിൽ കാണാമെന്നതാണ്. ചിത്രത്തിൽ മാമുക്കോയയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചെത്തുന്നുണ്ട്. പ്രകൃതിയോട് എങ്ങനെയാണ് ഇണങ്ങി ജീവിക്കേണ്ടതിനെക്കുറിച്ചും മതസൗഹാർദ്ദത്തെക്കുറിച്ചും പറയുന്ന സിനിമയാണ് ഇത്. മാമുക്കോയയ്ക്കൊപ്പം ശിവാജി ഗുരുവായൂരും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിനിമയിൽ അക്കു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിനായക് ആണ്. വിനായകാനന്ദ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സിജോ കെ ജോസ് ആണ്. പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ജയകുമാർ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികൾക്ക് നടേഷ് ശങ്കർ, സുരേഷ് പേട്ട, ജോയ് മാധവൻ എന്നിവരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഉടൻ തീയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 ചിത്രത്തിന്റെ എഡിറ്റർ-ജോമോൻ സിറിയക്, പ്രൊഡക്ഷൻ കൺട്രോളർ- റാഫി തിരൂർ,ആർട്ട്-ഗ്ലാറ്റൻ പീറ്റർ ,മേക്കപ്പ്- എയർപോർട്ട് ബാബു,കോസ്റ്റ്യൂംസ്-അബ്ബാസ് പാണവള്ളി, കളറിസ്റ്റ്-അലക്സ് വർഗീസ്, സൗണ്ട് ഡിസൈനർ ബിജു യൂണിറ്റി,ഡിടിഎസ് മിക്സിംഗ്-ജിയോ പയസ്, ഷൈജു എം എം,സ്റ്റിൽസ്- അബിദ് കുറ്റിപ്പുറം, ഡിസൈൻ-ആഷ്‌ലി ലിയോഫിൽ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ വലിയ ആകാംക്ഷയിൽ ആയിരുന്നു.

മാമുക്കോയ ഒരിക്കല്‍ക്കൂടി ബിഗ് സ്ക്രീനില്‍; 'അക്കുവിന്‍റെ പടച്ചോന്‍' ട്രെയ്‍ലര്‍

ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച മാമുക്കോയയെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അതേസമയം നടൻ മരിച്ചപ്പോൾ മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നാടകമേഖലയിലെ നിരവധി പേര്‍ മാമുക്കോയക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നുവെങ്കിലും സിനിമ മേഖലയില്‍ നിന്ന് എത്തിയവരുടെ എണ്ണം വിരലിലെണ്ണാവുന്ന അത്രയേ ഉണ്ടായിരുന്നുള്ളൂ.. അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ച ആര്യാടന്‍ ഷൗക്കത്തും ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു. മാമുക്കോയ നല്‍കിയ സ്നേഹം മലയാള സിനിമാ ലോകത്തിന് തിരിച്ചു നല്‍കാനായില്ല. എല്ലാവരെയും സ്നേഹിച്ച വ്യക്തി ആയിരുന്നു മാമുക്കോയ എന്നുമായിരുന്നു ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്. അത് സത്യമാണെന്ന് സമൂഹമാധ്യമങ്ങളിലടക്കം അഭിപ്രായമുയര്‍ന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here