അല്ലിക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

0
245

ലയാളിയെ അഭിനേതാവായും, സംവിധായകനായും, പാട്ടുകാരനായും എല്ലാം വിസ്മയിപ്പിച്ച താരമാണ് പൃഥ്വിരാജ്. താരത്തിന്റെ മകൾ അലംകൃതയെ അധികമൊന്നും സമൂഹമാധ്യമങ്ങളിൽ കാണാറില്ല. അലംകൃതയുടെ വിശേഷങ്ങൾ എല്ലാം അച്ഛനും അമ്മയും പങ്കുവെക്കുന്നതിലൂടെയാണ് മറ്റുള്ളവർ അറിയാറുള്ളത്. എഴുത്തിലും വായനയിലും വളരെ അധികം ഇഷ്ടമുള്ള ഈ കുഞ്ഞു താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കാറുമുണ്ട്.

ഇന്ന് അലംകൃതയുടെ ഒൻപതാം പിറന്നാളാണ്. ഈ ദിവസത്തിൽ പൃഥ്വിരാജ് പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് വൈറലാവുന്നത്. ഞങ്ങളെ ഒരേസമയം കുട്ടികളും മാതാപിതാക്കളും ആക്കിയതിന് നിനക്ക് നന്ദി എന്നാണ് പൃഥ്വി മകളുടെ പിറന്നാൾ ദിനത്തിൽ കുറിച്ചത്.

പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ…

“ജന്മദിനാശംസകൾ മകളെ… ഈ ഒൻപത് വർഷത്തിനിടയിൽ പലപ്പോഴും അച്ഛനും അമ്മയും കുട്ടികളാണെന്നും നീയാണ് രക്ഷിതാവെന്നും എനിക്ക് തോന്നിയിട്ടുണ്ട്. നീ മറ്റുള്ളവരോട് കാണിക്കുന്ന കരുണ, ക്ഷമ, സ്നേഹം തുടങ്ങിയവാ കാണുമ്പോൾ ഞാൻ വല്ലാതെ വിസ്മയിച്ചു പോകാറുണ്ട്. ഞാൻ നിന്നിൽ വളരെ അധികം അഭിമാനിക്കുന്നു. ഈ ചെറിയ പ്രായത്തിൽ തന്നെ അവിശ്വസിനീയമായ തരത്തിൽ വളർന്ന ഞങ്ങളുടെ കുഞ്ഞു സൂര്യൻ”.

മലയാളികളുടെ പ്രിയപ്പെട്ട നിരവധി താരങ്ങൾ ചിത്രത്തിന് താഴെ അല്ലിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.

 

മോഹൻലാലിനൊപ്പം ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ രീതിയിലുള്ള ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളില്‍ കൂടി ഈ സിനിമയുടെ ചിത്രീകരണം നടക്കും.

മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രം എന്ന ബഹുമതി നേടി എടുത്ത ചിത്രമാണ് ലൂസിഫര്‍. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന തരത്തിലുള്ള സൂചനകൾ പുറത്ത് വരുന്നുണ്ട്. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു നടന്നത്. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ മുൻപ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here