ഇഷ അംബാനിയുമായി കൈകോർക്കാൻ ഒരുങ്ങി ആലിയയുടെ വസ്ത്രബ്രാൻഡ് എഡ്–എ–മമ്മ

0
206

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് ആലിയ ഭട്ട്. അഭിനയത്തിന് പുറമെ എഡ്–എ–മമ്മ എന്ന വസ്ത്രബ്രാൻഡിന്റെ ഉടമ കൂടിയാണ് ആലിയ. മിതമായ നിരക്കില്‍ കുട്ടികള്‍ക്ക് മികച്ച വസ്ത്രങ്ങള്‍ നല്‍കുന്ന ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യന്‍ ബ്രാന്‍ഡിന്റെ അഭാവമാണ് തന്നെ എഡ്-എ-മമ്മ ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആലിയ ഭട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇഷ അംബാനിയുടെ റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേർസ് ലിമിറ്റഡുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് ആലിയയുടെ എഡ്–എ–മമ്മ. ഇതിന്റെ ഭാഗമായി ഇഷ അംബാനിയോടൊപ്പമുള്ള ചിത്രത്തോടൊപ്പം കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ആലിയ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

‘‘എഡ്-എ-മമ്മ വലിയ ഹൃദയമുള്ള സംരംഭമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ആണ് റിലയൻസ് റീട്ടെയിൽ. കുട്ടികൾക്കു വേണ്ടിയുള്ള സുരക്ഷിതവും പേരന്റ് ഫ്രണ്ട്‌ലിയും പ്ലാനെറ്റ് ഫ്രണ്ട്‌ലിയുമായ ഉൽപന്നങ്ങളുടെ സ്വദേശീയമായ ഒരു പ്രാദേശിയ ബ്രാൻഡ് നിർമിക്കാനുള്ള പ്രവര്‍ത്തനം തുടരുക എന്നതാണ് ഞങ്ങളുടെ പൊതുവായ സ്വപ്നം. രണ്ട് അമ്മമാർ ഒരുമിച്ച് ഇതിനായി കൈകോർക്കുന്നു എന്നതാണ് എന്നെയും ഇഷയെയും സംബന്ധിച്ച് ഏറ്റവും കൂടുതൽ സന്തോഷം പകരുന്നത്.അത് ഈ ചുവടുവയ്പ്പിനെ കൂടുതൽ സവിശേഷമാക്കുന്നു’’

ആലിയ ഭട്ട് എഡ്-എ-മമ്മ എന്ന വസ്ത്ര ബ്രാൻഡ് ആരംഭിക്കുന്നത് 2020 ഒക്ടോബറിൽ ആയിരുന്നു. ഓൺലൈൻ വഴിയാണ് വസ്ത്രങ്ങൾ വിറ്റഴിക്കുന്നത്. എഡ്-എ-മമ്മയുടെ വെബ്സ്റ്റോർ വഴിയും ഫസ്റ്റ്‌ക്രൈ, അജിയോ, മിന്ത്ര, ആമസോണ്‍, ടാറ്റ ക്ലിക് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും വസ്ത്രങ്ങള്‍ ആവശ്യക്കാർക്ക് വാങ്ങാൻ കഴിയും.

അതേസമയം, പോവുന്നിടത്തെല്ലാം പാപ്പരാസികള്‍ വിടാതെ പിന്‍തുടരുന്ന താരങ്ങളില്‍ ഒരാളാണ് ആലിയ ഭട്ട്. പാപ്പരാസികളില്‍ നിന്നുള്ള ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും അവരോട് സ്‌നേഹത്തോടെ പെരുമാറാന്‍ ആലിയ ശ്രമിക്കാറുണ്ട്.

2012ല്‍ കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘സ്റ്റുഡന്റ് ഓഫ് ദ് ഇയര്‍’ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്ന് വന്ന വ്യക്തിയാണ് ആലിയ ഭട്ട്. തുടക്ക കാലത്ത് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്. എന്നാല്‍ തന്റെ അഭിനയ മികവ് ഒന്ന് കൊണ്ട് മാത്രം ഇന്ന് മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ നടിയാണ് ആലിയ. ഇപ്പോഴിതാ ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗുച്ചിയുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ആഗോള അംബാസഡറായി മാറിയിരിക്കുകയാണ് താരം. ഇതോടെ സിനിമ ലോകത്ത് മാത്രം ഒതുങ്ങാതെ ഗ്ലോബല്‍ ഫാഷന്‍ രംഗത്ത് കൂടി നടി സജീവമാവുകയാണ്. ഇത് താരത്തിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here