തമിഴ് നടൻ ശിവകാർത്തികേയൻ നായക കഥാപാത്രത്തിലെത്തുന്ന ‘അയലാൻ’ എന്ന ചിത്രത്തിനായി ആരാധകർ നാളേറെയായി കാത്തിരിക്കുകയാണ്. ചിത്രം പൊങ്കൽ റിലാസായി അടുത്ത വർഷം എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സിനിമയെകുെറിച്ചുള്ള മറ്റൊരു വാർത്തയാണ് ആരാധകർക്ക് ആശ്വാസമാകുന്നത്. സിനിമയുടെ ടീസർ ഒക്ടോബർ 6 ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തെകുറിച്ചുള്ള പുതിയ അപ്ഡേഷൻ എ ആർ റഹ്മാനാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
With Ayalaan… For #Ayalaan 👽#AyalaanTeaser from Oct 6 😊👍#AyalaanFromPongal#AyalaanFromSankranti pic.twitter.com/Kmd50GJue7
— Sivakarthikeyan (@Siva_Kartikeyan) October 2, 2023
അയലാന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലിക്കിടയിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ആ ചിത്രത്തിൽ എ ആർ റഹ്മാനും ശിവകാർത്തികേയനും സംവിധായകൻ രവികുമാറിനുമൊപ്പം ഒരു അന്യഗ്രഹ ജീവിയേയും കാണാവുന്നതാണ്. ‘അയലാൻ ടീസറിന്റെ അവസാനഘട്ട ജോലികളിൽ’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം റഹ്മാൻ പങ്കുവെച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് ‘അയലാൻ’ പ്രദര്‍ശനത്തിനെത്തുക. ശിവകാര്‍ത്തികേയൻ നായകനാകുന്ന അയലാൻ എന്ന ഈ ചിത്രം നാളുകളേറെയായി വൈകുകയായിരുന്നു. ചിത്രത്തിന്റെ സംവിധാനം ആര്‍ രവികുമാറാണ് നിർവഹിക്കുന്നത്. തിരക്കഥയും ആര്‍ രവികുമാറിന്റേത് തന്നെയാണ്. നിരവ് ഷായാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് . സംഗീതം എ ആര്‍ റഹ്‍മാനാണ് ചെയ്യുന്നത്.
ശിവകാർത്തികേയൻ നായക കഥാപാത്രത്തിലെത്തി പുറത്തിറങ്ങിയ അവസാന ചിത്രം മഹാവീരൻ ആയിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുൻപുതന്നെ വലിയ ചർച്ചകളാണ് ചിത്രത്തെക്കുറിച്ചു വന്നുകൊണ്ടിരുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ അതിലെ ചില രംഗങ്ങളാണ് ചർച്ചയിലായത്. താരം മുകളിലോട്ട് നോക്കി ആരോ പറയുന്നത് ശ്രദ്ധിക്കുന്നത് പോലെയായിരുന്നു ആ ദൃശ്യങ്ങൾ. ചിത്രം മുന്നോട്ടു പോകുന്നതും നായകൻ കേൾക്കുന്ന അശരീരികൾക്കു പിന്നാലെയാണ്. ഈ രംഗങ്ങൾ പ്രേക്ഷകർക്കിടയിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ടു. ഒരു ശബ്ദമാണ് എല്ലാവരുടേയും ശ്രദ്ധ മുകളിലേക്ക് ആകർഷിക്കുന്നത്, ആ ശബ്ദത്തിന്റെ ഉടമകളാണെങ്കിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളും.
തമിഴിൽ വിജയ് സേതുപതിയാണ് ആ ശബ്ദം നൽകിയിരിക്കുന്നത്. തെലുങ്കിൽ ഇറങ്ങുന്ന പതിപ്പിൽ രവി തേജയാണ് അജ്ഞാത ശബ്ദത്തിന് പിന്നിൽ. ഇരുവർക്കും ശിവകാർത്തികേയൻ തന്റെ ട്വിറ്റെർ പേജിലൂടെ നന്ദി അറിയിച്ചിരുന്നു. അതിഥി ശങ്കർ, മിഷ്കിൻ, യോഗി ബാബു, സരിത, മോനിഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. സൂപ്പര്‍ഹീറോ കോമിക്സ് വരയ്ക്കുന്ന ഒരു യുവാവിന് താന്‍ ചെയ്യുന്ന കോമിക്സിലെ സൂപ്പര്‍ ഹീറോയുടെ ശക്തി ലഭിക്കുന്നതായിരുന്നു ചിത്രത്തിന്‍റെ പ്രമേയം .