ഇൻസ്റ്റാഗ്രാം ഒഫീഷ്യൽ അക്കൗണ്ടിലൂടെ തന്റെ വീടും, പുഷ്പ2 ചിത്രീകരണ സ്ഥലവും, സംവിധയകനെയും എല്ലാം പരിചയപ്പെടുത്തി അല്ലു അർജുൻകാറിൽ നിന്ന് ഇറങ്ങി വരുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് താരത്തിന്റെ വീടും ഒരു ദിവസത്തിന്റെ തുടക്കവും കാണിക്കുന്നുണ്ട്.
അല്ലു അർജുന്റെ വാക്കുകൾ…

ഇന്ന് ഞാൻ നിങ്ങളെ പുഷ്പ 2വിന്റെ സെറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകാം അതിനു മുൻപായി ഞാൻ എന്റെ വീട് പരിചയപ്പെടുത്താം. അവിടെയാണ് ഞാൻ എന്റെ പ്രഭാതം ആരംഭിക്കുന്നത്. പരിസ്ഥിതിയുമായി വളരെ ഇണങ്ങിയ രീതിയിൽ സമാധാനപരമായിട്ടാണ് ഞാൻ എന്റെ ദിവസങ്ങൾ ആരംഭിക്കുന്നത്. വീട്ടിൽ അതിനു മതിയായ രീതിയിൽ വളരെ മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട്. നിറഞ്ഞ വെളിച്ചത്തിൽ പ്രഭാതങ്ങൾ ഉണ്ടാകുമ്പോഴാണ് ഞാൻ ഉറക്കം വിട്ട് ഉണരാൻ എനിക്ക് ഏറ്റവും ഉചിതമായി തോന്നുന്നത്. അതിനു ശേഷം ഒരു കോഫി.

എല്ലാ ദിവസവും ഒരു മണിക്ക് ഞാൻ വീട്ടിലേക്ക് വിളിച്ച് എല്ലാവരോടും സംസാരിക്കാറുണ്ട്. അവരാണ് എന്റെ പ്രപഞ്ചത്തിന്റെ കേന്ദ്രം എന്നാണ് എനിക്ക് തോന്നാറുള്ളത്. ഇപ്പോൾ നമ്മൾ ലോകത്തിലെ തന്നെ മികച്ച ഒരു ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റിയിലേക്കാണ് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആരാധകർ മറ്റ് സ്ഥലങ്ങളിലെ പോലെയല്ല അതുകൊണ്ട് തന്നെ അവരെക്കുറിച്ച് പ്രത്യേകം പറയുക തന്നെ വേണം. അത് എനിക്ക് വിശദീകരിക്കാൻ കഴിയുകയുമില്ല. യഥാർത്ഥത്തിൽ അവരുടെ സ്നേഹമാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദനം.

അതാണ് എന്നെ എല്ലാ അതിർവരമ്പുകളും ഇല്ലാതാക്കാൻ പ്രേരിപ്പിക്കുന്നതും. എനിക്ക് അവരെ കൂടുതൽ അഭിമാനമുള്ളവരാക്കി മാറ്റാനാണ് ഏറ്റവും ഇഷ്ടം. ആദ്യം വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. ഈ സിനിമയിൽ ഞാൻ ഒരു മരം വെട്ടുകാരനായിട്ടാണ് അതുകൊണ്ട് ആയുധങ്ങളും പ്രധാനമാണ്. ഞങ്ങൾ തമ്മിൽ ഏകദേശം 20 വർഷത്തിന് മുകളിലുള്ള സൗഹൃദമാണ്. (സുകുമാർ ബാന്ദ്രെഡി പുഷ്പ സംവിധായകൻ) ഞാൻ ഇരുപതോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇതുവരെ ഉള്ളതിൽ ഏറ്റവും വലിയ ചിത്രമാണ് പുഷ്പ.

കഴിഞ്ഞ 3 പതിറ്റാണ്ടുകളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഒരു കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. അതായത് എന്റേത് ഒരു സിനിമ കുടുംബമാണ്. ആര്യ, ആര്യ2 എന്നിവക്ക് ഒരുപാട് നാളുകൾക്ക് ശേഷമാണ് പുഷ്പ2 തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ഇത് യഥാർത്ഥത്തിൽ ഒരു സൗഹൃദത്തിന്റെ കൂടി സിനിമയാണ്. ഈ കഥാപാത്രത്തിൽ എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം എന്ന് പറയുന്നത് ഏത് സാഹചര്യത്തിലും ഒന്നും വിട്ടുകൊടുക്കാൻ തയ്യാറാവാത്ത മനോഭാവമാണ്. അത് എന്റെ ജീവിതത്തിന്റെയും ഭാഗമാണ് അതുപോലെ തന്നെ ഈ കഥാപാത്രത്തിന്റെയും.
View this post on Instagram
പുഷ്പ എന്ന കഥാപാത്രം വേറെ ആരെങ്കിലും ചെയ്തിരുന്നു അവർ മറ്റേതെങ്കിലും രീതിയിൽ ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യുമായിരുന്നു. ഞാൻ ഇങ്ങനെയാണ് ഈ കഥാപാത്രത്തെ നിങ്ങൾ മുന്നിൽ എത്തിക്കുന്നത് എന്ന് മാത്രം. അതാണ് പുഷ്പയെ കുറിച്ച് എനിക്ക് പ്രധാനമായും പറയാനുള്ളത് അത് മാത്രം. നന്ദിയുണ്ട് ഇൻസ്റ്റാഗ്രാം ഇങ്ങയൊരു അവസരം തന്നതിന്. നിങ്ങൾ എല്ലാവരും പുഷ്പ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.

