സിനിമ പ്രേമികൾ വളരെയേറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന ഒരു കൂട്ടുകെട്ടാണ് മമ്മൂട്ടി – അമൽ നീരദ്. പതിനാറ് വർഷത്തിനിടയിൽ വെറും രണ്ട് ചിത്രങ്ങൾ മാത്രമാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്നത്. അമൽ നീരദിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ ബിഗ്ബി. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചെത്തി, കഴിഞ്ഞ വർഷം പുറത്തെത്തിയ ചിത്രമാണ് ഭീഷ്മപർവ്വം. എന്നാൽ ഇപ്പോഴിതാ ഒരു ട്വിറ്റർ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
View this post on Instagram
ട്വിറ്ററിൽ അമൽ നീരദിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത് അടുത്തതായി അമൽ നീരദിനൊപ്പം മമ്മൂട്ടി എന്നും മമ്മൂക്കയുടെ പിറന്നാൾ ദിവസമായ സെപ്റ്റംബർ ഏഴിന് വെളിപ്പെടുത്തുമെന്നുമാണ്. അതോടൊപ്പം ഒരു വലിയ കാര്യം ലോഡിങ് ആകുന്നുണ്ടെന്നും കുറിച്ചിട്ടുണ്ട്. അതോടൊപ്പം പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റിയനും അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഒട്ടനവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. ‘സെപ്റ്റംബർ 7 ന് എന്തോ വലുത് വരാൻ പോകുന്നു എന്നുള്ളതിന്റെ സിഗ്നൽ അല്ലേ ആ കേട്ടത് കേളപ്പേട്ടാ’ എന്നാണ് ഒരാളുടെ കമന്റ്.
Amal Neerad Next With #Mammootty 🔥
Announcement On Mammookka’s Birthday #Septemeber7 🙌Something BIG is Loading 🥵 pic.twitter.com/Cxw4yQS0he
— RFT Films (@FilmsRft) September 4, 2023
‘എന്തോ ഒന്ന് കരുതി വച്ച പോലെ😮ആകോഷിക്കൻ ഉള്ള വക കിട്ടുമോ ആവോ, എന്തോ വരാൻ പോകുന്നു, എന്തോ വലുത് സെപ്റ്റംബർ 7 ന് വരാൻ പോകുന്നു, എന്താ രണ്ടാം ഭാഗം പ്ലാൻ ചെയ്യുന്നുണ്ടോ, എന്തോ എന്തിനോ ഉള്ള പുറപ്പാട് ആണ്, എന്നിങ്ങനെ നീണ്ടു പോകുന്നു ആരാധകരുടെ കമന്റുകൾ. ഭീഷ്മപർവ്വം സിനിമയിൽ മമ്മൂട്ടി കസേരയിൽ ഇരിക്കുന്ന ഒരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മമ്മൂക്കയുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മമ്മൂട്ടി ടൈറ്റിൽ കഥാപാത്രമായെത്തിയ സിനിമ ഇൻഡസ്ട്രിയിൽ വലിയ വിജയമാണ് നേടിയെടുത്തത് . ഇന്നും ബിഗ് ബിയ്ക്ക് വൻ ആരാധക നിരയാണുള്ളത്. അതിലെ പശ്ചാത്തല സംഗീതവും പഞ്ച ഡയലോഗുകളും ആരാധർ വാൻ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്. ഇന്നും സാമൂഹ്യമാധ്യമങ്ങളിൽ ആ ഡയലോഗുകൾ സജീവമാണ്. മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങി വന്‍ താരനിരയാണ് ബിഗ് ബിയില്‍ അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ