എലോൺ മസ്കിനെ പുകഴ്ത്തി അമിതാബ് ബച്ചൻ

0
170

ഞ്ചു പതിറ്റാണ്ടു നീണ്ടു നിൽക്കുന്ന അഭിനയ ജീവിതത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായൊരിടം തീർത്ത ഇതിഹാസ കലാകാരനാണ് മുൻ ലോക സഭ എംപി കൂടിയായ അമിതാബ് ബച്ചൻ. 200 ലധികം സിനിമയിലഭിനയിച്ചിട്ടുള്ള ബച്ചൻ റേഡിയോ അവതാരകനായാണ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഹിന്ദി സിനിമയിലേക്കെത്തിച്ചേരുകയും. ബോളിവുഡിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായി തീരുകയും ചെയ്തു.

അമിതാബ് ബച്ചൻ അവതാരകനായി എത്തിയ ടെലിവിഷൻ ചോദ്യോത്തര പരിപാടിയായിരുന്നു ‘കോൻ ബനേഗാ കോർപ്പതി’ എന്ന ‘കെ ബി സി’. പരിപാടി ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ രൂപത്തിലുള്ള സ്വീകാര്യതയാണ് ഉണ്ടാക്കിയിരുന്നത്. നിരവധി ഇന്ത്യാൻ പ്രാദേശിക ഭാഷകളിൽ ഈ പരിപാടിയുടെ പതിപ്പുകൾ പിന്നീട് ഇറങ്ങുകയുണ്ടായി. അതിൽ പലതും വൻ ഹിറ്റുകളുമായിരുന്നു. മലയാളത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച കെ ബി സി യുടെ പതിപ്പായ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ വലിയ വിജയമായിരുന്നു. പ്രാദേശിക ഭാഷകളിലെ പരിപാടികളെല്ലാം പിൻകാലത്ത് അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ‘കോൻ ബനേഗാ കോർപതി’ നിലവിലും പ്രദർശനം തുടരുകയാണ്. അമിതാബ് ബച്ചൻ തന്നെയാണ് അതിന്റെ ഏറ്റവും വലിയ ആകർഷണവും. താരത്തിന്റെ പരിപാടിയിലെ ശൈലിയും ശബ്ദ ഗാംഭീര്യവുമൊക്കെ പകരം വെക്കാനില്ലാത്തതാണ്.

നിലവിൽ കെ ബി സി യുടെ പതിനഞ്ചാം പതിപ്പാണ് ടെലികാസ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. പരിപാടിയുടെ പതിനാറാമത് എപ്പിസോഡിൽ അമിതാഭ് ബച്ചൻ കോടീശ്വരനായ ബിസിനസുകാരനായ എലോൺ മസ്‌കിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആകുന്നത്. വ്യത്യസ്തമായ ചിന്താഗതികൊണ്ട് ശാസ്ത്രത്തെയും ലോകത്തേയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് എലോൺ മസ്‌ക്. മണ്ടത്തരമെന്നോ വട്ടെന്നോ ഒക്കെ പൊതു ജനം കരുതുന്ന നിരവധി ആശയങ്ങളെ പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്ന വ്യക്തിയാണ് മസ്‌ക്. ഡ്രൈവറില്ലാ കാറുകളും. ബഹിരാകാശ ടൂറിസവും ഒക്കെ ഇതിനുദാഹരണമാണ്.

ഏതു സമൂഹ മധ്യമത്തിന്റെ ചിഹ്നമാണ് എക്സ് എന്നാക്കിയെതെന്ന ചോദ്യത്തിന് ശേഷം നടന്ന സംസാരത്തിനിടക്കാണ് ബച്ചൻ മസ്‌കിനെ കുറിച്ച് പറഞ്ഞത് ” മസ്ക് ട്വീറ്റർ വാങ്ങി അതിന്റെ പേര് എക്സ് എന്നാക്കി,അയാളൊരു അത്ഭുത മനുഷ്യനാണ്, അയാൾ ഒരു പാട് കണ്ടു പിടുത്തങ്ങൾ നടത്തുന്നൊരാളാണ്, ഇപ്പോൾ ബഹിരാകാശത്തേക്കുള്ള കണ്ടു പിടുത്തത്തിലാണ് മസ്ക് ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്, ഉടനെ തന്നെ നമുക്ക് ബഹിരാകാശത്ത് താമസിക്കാൻ സാധിക്കും, ഒരു ദിവസം നമുക്ക് അതിനു കഴിയും അന്ന് ‘കെ ബി സി’ യിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളെ ചന്ദ്രനിലേക്ക് ക്ഷണിക്കുകയാണ്”

LEAVE A REPLY

Please enter your comment!
Please enter your name here