ഇതാര് ആഞ്ചലീനയോ അതോ ജെന്നിഫർ ലോറൻസോ? മേക്കോവർ കൊണ്ട് ഞെട്ടിച്ച് അനശ്വര രാജൻ

0
139

പുത്തൻ ലുക്കിൽ പലപ്പോഴും മലയാളികളെ ഞെട്ടിക്കാറുള്ള താരമാണ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ഒരു കിടിലൻ മേക്കോവർ ആണ് ഇപ്പോൾ വൈറലാകുന്നത്. വയലറ്റ് കളർ ഗൗണിൽ എത്തുന്ന നിരവധി ചിത്രങ്ങളാണ് ഈ മേക്കോവറിൽ അനശ്വര പങ്കുവച്ചിരിക്കുന്നത്. റിസ്‌വാൻ ദി മേക്കപ്പ് ബോയ് ആണ് താരത്തിന്റെ ഈ മേക്ക് ഓവറിന് പിന്നിൽ.

ഉദാഹരണം സുജാത, തണ്ണീർ മത്തൻ ദിനങ്ങൾ, പ്രണയവിലാസം, വാങ്ക്, സൂപ്പർ ശരണ്യ എന്നീ സിനിമകളിൽ എല്ലാം തന്നെ പ്രധാന കഥാപാതാരങ്ങളെ അവതരിപ്പിച്ച അനശ്വര പ്രേക്ഷകരുടെ ഇഷ്ട നടിയാണ്. മലയാള സിനിമയ്ക്ക് പുറമെ റിലീസിന് തയ്യാറെടുക്കുന്ന ബോളിവുഡ് സിനിമയിലും അനശ്വര ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്.

പലപ്പോഴും പുതിയ മേക്കോവറുകൾ കൊണ്ട് അനശ്വര സോഷ്യൽ മീഡിയയെ ഞെട്ടിക്കാറുണ്ട്. അതിൽ വിവാദമായ പല മേക്കോവറുകളും ഉണ്ടായിരുന്നു. എന്നാൽ തന്റെ വസ്ത്രം തന്റെ സ്വാതന്ത്ര്യമാണ് എന്നാണ് അനശ്വര വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ വിമർശനങ്ങൾക്കൊന്നും അവർ ചെവികൊടുക്കാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here