കത്തി തീരുന്ന കോലത്തിൽ തെളിഞ്ഞു വരുന്ന ടൊവിനോ: അന്വേഷിപ്പിൻ കണ്ടെത്തും ഫസ്സ് ഗ്ലാൻസ് പുറത്ത്

0
296

ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ ടൊവിനോ നായകനായി എത്തുന്ന ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രാഹാമും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. പോലീസ് സ്റ്റേഷനിൽ നടക്കുന്ന കാര്യങ്ങളും പോലീസ് നായയുടെ അന്വേഷണവുമാണ് പ്രധാനമായും ഫസ്റ്റ് ഗ്ലാൻസിൽ കാണിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന ഓരോ ചെറിയ സംഭവങ്ങളെയും ഫസ്റ്റ് ഗ്ലാൻസിൽ പറയുന്നുണ്ട്.

ഫസ്റ്റ് ഗ്ലാൻസിന്റെ അവസാനം കാണിക്കുന്നത് ഒരു പോലീസുകാരന്റെ കോലം കത്തിക്കുന്നതാണ്. കത്തിത്തീരുന്ന കോലത്തിൽ തെളിഞ്ഞു വരുന്നത് കാക്കിയണിഞ്ഞു നിൽക്കുന്ന ടൊവിനോയാണ്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാ സംഭവങ്ങളെയും ചിത്രത്തിൽ പറയുന്നുണ്ടെന്നാണ് ഫസ്റ്റ് ഗ്ലാൻസ് വ്യക്തമാക്കുന്നത്.

വീഡിയോയിലെ ബാക്ഗ്രൗണ്ട് മ്യൂസിക് പോലും പ്രേക്ഷക മനസിനെ ആവേശം കൊള്ളിക്കുന്നതാണ്. എന്തായാലും ടൊവിനോ പോലീസ് വേഷത്തിലുള്ള ഈ ത്രില്ലർ ചിത്രം തീയേറ്ററുകളിൽ പ്രകമ്പനം കൊള്ളിക്കുമെന്നത് ഉറപ്പാണെന്നാണ് ഫസ്റ്റ് ഗ്ലാൻസിന് വരുന്ന കമന്റുകൾ. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 8ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.

എഴുപതോളം മികച്ച താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. ടോവിനോ നായകനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്തായിരുന്നു. കാപ്പയുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ തീയറ്റര്‍ ഓഫ് ഡ്രീംസ്. ടോവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here