അർജുൻ സർജയുടെ ആക്ഷൻ എന്റർടെയ്നർ: ‘വിരുന്നി​’ന്റെ ടീസർ പുറത്ത്

0
255

ർജുൻ സർജ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിരുന്ന്’. ബിഗ് ബഡ്ജറ്റ് ആക്ഷൻ എന്റർടെയ്നർ ആയി ഒരുങ്ങുന്ന ‘വിരുന്നി’ൻ്റെ ഫസ്റ്റ്ലുക്ക് ടീസർ കഴിഞ്ഞ ദിവസമാണ് റിലീസായത്. തമിഴ് നടൻ കാർത്തി, പൃഥ്വിരാജ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് കരസ്ഥമാക്കയത് മുൻപ് വലിയ വാർത്തയായിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റീച്ച് മ്യൂസിക് കമ്പനി ആദ്യമായാണ് ഒരു മലയാള ചിത്രത്തി​ന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്.

‘വരാൽ’ എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇൻവസ്റ്റി​ഗേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കുന്നത്. ദിനേശ് പള്ളത്ത് ആണ് സിനിമയുടെ കഥ തിരക്കഥ സംഭാഷണം ഒരുക്കുന്നത്.

ചിത്രത്തിൽ അർജുൻ സർജ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവിചന്ദ്രനും, പ്രദീപ് നായരും ചേർന്നാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയെത്തുന്നത് ഹിമ ഗിരീഷ്, അനിൽ കുമാർ കെ എന്നിവരാണ്. ലൈൻ പ്രൊഡ്യൂസറായെത്തുന്നത് രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ളൈ ജി ആണ്. വി.ടി ശ്രീജിത്ത്‌ ആണ് എഡിറ്റർ. സംഗീതം ഒരുക്കുന്നത് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവരാണ്. പശ്ചാതല സംഗീതമൊരുക്കുന്നത് റോണി റാഫേൽ, ആർട്ട്‌ ഒരുക്കുന്നത് സഹസ് ബാല, മേക്കപ്പ് ചെയ്യുന്നത് പ്രദീപ് രംഗൻ, കോസ്റ്റ്യൂം ചെയ്യുന്നത് അരുൺ മനോഹർ, തമ്പി ആര്യനാട് എന്നിവരാണ്. എൻ.എം ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ.

​ഗാനരചന റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ എന്നിവരാണ്. പ്രൊഡക്ഷൻ മാനേജറായെത്തുന്നത് അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടറായി സുരേഷ് ഇളമ്പൽ, വിനയൻ കൂടാതെ അസോസിയേറ്റ് ഡയറക്ടറായി രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ എന്നിവർ എത്തുന്നു. ഡിടിഎം ആണ് വി.എഫ്.എക്സ് ഒരുക്കുന്നത്. ചിത്രം നവംബർ മാസത്തിൽ തീയേറ്ററുകളിൽ എത്തുമെന്നാണ് വിവരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here