അറ്റ്ലിയുടെ അടുത്ത പ്രൊജക്ടിൽ കീർത്തി സുരേഷ്: വൈറലായി ട്വിറ്റർ പോസ്റ്റ്

0
208

തമിഴകത്തെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ബോളിവുഡ് ചിത്രം ജവാൻ തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുൻപോട്ട് പോകുകയാണ്. ഇപ്പോഴിതാ രമേശ് ബാല തന്റെ ട്വിറ്ററിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അറ്റ്‍ലിയുടെ പുതിയ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടാണ് പ്രചരിക്കുന്നത്. അറ്റ്ലിയുടെ സംവിധാനത്തിൽ അല്ല ചിത്രം ഒരുങ്ങുന്നത്. അറ്റ്ലിയുടെ പ്രൊഡക്ഷൻ കമ്പനിയായ വിഡി18ന്റെ നിര്‍മാണത്തിലുള്ള ഒരു പ്രൊജക്റ്റിലാണ് കീർത്തി സുരേഷ് നായികയായി എത്തുന്നത്.

ചിത്രത്തിൽ വരുണ്‍ ധവാനാണ് നായകനായി എത്തുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ഔദ്യോഗികമായ റിപ്പോർട്ടുകൾ പുറത്തു വരാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം ഇന്ന് തെന്നിന്ത്യയില്‍ തിരക്കേറിയ ഒരു നടിയാണ്. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതിലൂടെ വളരെ വേഗം തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച ഒരാളാണ് കീര്‍ത്തി സുരേഷ്.

താരത്തിന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്. താരത്തിന്റെ വിവാഹവും പ്രണയവും എല്ലാം സമൂഹ മാധ്യമങ്ങളിലെ സ്ഥിരം ചര്‍ച്ചാ വിഷയമാണ്. കീർത്തി സുരേഷിന്റെ ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം അജിത്ത് കുമാറിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത് 2015 ല്‍ പുറത്തെത്തിയ ആക്ഷന്‍ ചിത്രം വേതാളത്തിന്റെ റീമേക്ക് ആണ് ഭോലാ ശങ്കര്‍. ഓഗസ്‌ററ് 11 നാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ഡൂഡ്‌ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തിലാണ് എത്തിയത്.

ചിത്രത്തിൽ നായികയായി എത്തിയത് തമ്മന്ന ആയിരുന്നു. എ കെ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ രാമബ്രഹ്‌മം സുങ്കര നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് മെഹര്‍ രമേശ് ആണ്. സഹനിര്‍മ്മാണം അജയ് സുങ്കര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കിഷോര്‍ ഗരികിപട്ടി, എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്, സംഘട്ടനം റാം ലക്ഷ്മണ്‍. ദിലീപ് സുബ്ബരായന്‍, നൃത്തം ശേഖര്‍ മാസ്റ്റര്‍. തമന്ന, കീര്‍ത്തി സുരേഷ്, രഘു ബാബു, മുരളി ശര്‍മ്മ, രവി ശങ്കര്‍, വെണ്ണെല കിഷോര്‍, തുളസി, ശ്രീ മുഖി, ബിത്തിരി സതി, സത്യ ഗെറ്റപ്പ് ശ്രീനു, രശ്മി ഗൌതം, ഉത്തേജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്തായാലും കീർത്തി സുരേഷിന്റെയും വരുണ്‍ ധവാനിന്റെയും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here