ഇടവേള കഴിഞ്ഞ് വാണി വിശ്വനാഥും ഒപ്പം ശ്രീനാഥ്‌ ഭാസിയും എത്തുന്ന ചിത്രം ‘ആസാദി’ പോസ്റ്റർ പുറത്ത്

0
202

മലയാളസിനിമയിൽ തെന്നിന്ത്യൻ ഭാഷകളിലും ഒരുകാലത്ത് തിളങ്ങി നിന്ന താരമായിരുന്നു വാണി വിശ്വനാഥ്. ഇപ്പോഴിതാ ‘ആസാദി’ എന്ന ചിത്രത്തിലൂടെ 10 വർഷത്തിന് ശേഷം മലയാളസിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് നടി. ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനാഥ്‌ ഭാസിയുടെ അൻപതാമത് ചിത്രം കൂടിയായണ് ഇത്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രത്തിന്റെ നിർമ്മാണം.

കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ സിനിമകളുടെ സംവിധാകയനാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ്‌ ഭാസിയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. തമിഴ് ചിത്രമായ മാമന്നനിൽ നായികയായി എത്തിയ രവീണ രവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ലാൽ, സൈജു കുറുപ്പ്, ടി ജി രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്‍ററണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്. ഗാനങ്ങൾ – ഹരി നാരായണൻ, സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, എഡിറ്റിങ് – നൗഫൽ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ – വിപിൻദാസ്. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് – അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്.

Actor Sreenath Bhasi approaches AMMA seeking membership amid ban, Sreenath  Bhasi, approach, AMMA, seeking membership, FEFKA ban, mollywood latest  news, movies news

പ്രൊജക്റ്റ് ഡിസൈൻ – സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പി.ആർ.ഒ -പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ് – ബി.സി. ക്രിയേറ്റീവ്സ്, ഫോട്ടോ – ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വലിയൊരു താരനിര അണി നിറക്കുന്ന ചിത്രം ആയതിനാൽ തന്നെയും ആരാധകർ വളരെ ആകാംക്ഷയിലാണ്. മുൻപേ തന്നെ സിനിമയുടെ പൂജ കൊച്ചിയിൽ വച്ച് നടന്നിരുന്നു. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം, കനകരാജ്യം എന്നീ സിനിമകൾക്ക് ശേഷം സംവിധായകന്‍ സാഗര്‍ ഹരി ഒരുക്കുന്നതാണ് ഈ സിനിമയുടെ തിരക്കഥ.

LEAVE A REPLY

Please enter your comment!
Please enter your name here